ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം: സി.പി.എം നേതാവ് മരിച്ചു
text_fieldsചെങ്ങന്നൂർ: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ സി.പി.എം നേതാവ് മരിച്ചു. വിമുക്ത ഭടനും ചെന്നിത്തല - തൃപ്പെരുംന്തുറ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് വളളാംകടവ് ബ്രാഞ്ച് സെക്രട്ടറിയുമായ ഉമാ മാധവിയിൽ താരാനാഥ് (54) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 7.30 ഒാടെ തട്ടാരമ്പലം -മാന്നാർ റോഡിൽ തൃപ്പെരും തുറമഹാദേവ ക്ഷേത്രത്തിനു വടക്കു വശത്തുള്ള കടയിൽ നിന്നും സാധനങ്ങളും വാങ്ങി ബൈക്കിൽ വീട്ടിലേക്കു പോകവെയാണ് സംഭവം. എതിരെ വന്ന ആംബുലൻസിനു സൈഡ് കൊടുക്കവേ തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട വാഹനം വൈദ്യുതി തൂണിലിടിക്കുകയായിരുന്നു.
നാട്ടുകാർ ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി തിരുവല്ല മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്ററിലായിരുന്ന താരാനാഥ് ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.
വള്ളാംങ്കടവ് ബ്രാഞ്ച് സെക്രട്ടറി, ബാലസംഘം മേഖലാ കണ്‍വീനര്‍, വോളന്‍റിയര്‍ ക്യാപ്റ്റന്‍, കരുണ പെയ്ന്‍ & പാലിയേറ്റീവ് വാര്‍ഡ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഭാര്യ: ചെന്നിത്തല പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ഉമാ താരാനാഥ്. മക്കൾ: ജോനാഥന്‍, ജീനാ താരാനാഥ് (എസ്.എഫ്.ഐ. ജില്ലാ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി അംഗം). സംസ്കാരം ബുധനാഴ്ച വൈകിട്ട് 4.30നു വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
