ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsപത്തനംതിട്ട: ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കുടശ്ശനാട് പൂഴിക്കാട് പാലവി ള വീട്ടിൽ ജെയിംസിൻെറ മകൻ ജെറിൻ. പി. ജെയിംസ് (18) ആണ് മരിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥി ആയിരുന്നു ജെറിൻ. ഇന്ന് രാവിലെ 11:30ഓടെ പന്തളം പത്തനംതിട്ട റോഡിൽ നരിയാപുരം ജങ്ഷനിലായിരുന്നു അപകടം.
പന്തളത്ത് നിന്ന് പത്തനംതിട്ടയിലക്ക് വന്ന ബൈക്ക് മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ടോറസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബൈക്കിൽ കുടുങ്ങി കിടന്ന ജെറിനെ വലിച്ചു കൊണ്ട് അൽപദൂരം ഓടിയ ശേഷമാണ് ടോറസ് നിന്നത്. നാട്ടുകാരാണ് പരിക്കേറ്റ ജെറിനെ പത്തനംതിട്ട മുത്തുറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജെറിൻ ഉച്ചക്ക് മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മാതാവ്: റൂബി, സഹോദരൻ: ജസ്റ്റിൻ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
