Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥി മരിച്ചു

text_fields
bookmark_border
shone jo mathew
cancel

കോട്ടയം: മണർകാട് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥി മരിച്ചു. പാമ്പാടി വെള്ളൂർ പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ സുഹൃത്ത് മണർകാട് സ്വദേശി ആഷിഖ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മണർകാട് സെന്‍റ് മേരീസ് കോളജിലെ അവസാന വർഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിയാണ് ഷോൺ. ഞായറാഴ്ച രാത്രി 12.30ഓടെ കെ.കെ. റോഡിലായിരുന്നു അപകടം. കോട്ടയത്തെ തീയറ്ററിൽ സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.

ഐരാറ്റുനടയിൽ വച്ച് നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷോൺ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണി മുതൽ സെന്‍റ് മേരീസ് കോളജിൽ മൃതദേഹം പൊതുദർശനത്തിന് വക്കും. പിന്നീട് ഗ്രാമറ്റം-കൊല്ലംകുഴി ഭാഗത്തുള്ള വസതിയിലേക്ക് കൊണ്ടു പോകും. വൈകിട്ട് മൂന്നു മണിക്ക് മാങ്ങാനം ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bike hit electricity pole; The college student who was undergoing treatment died
Next Story