നായ കുറുകെ ചാടി; ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം
text_fieldsകുഴൽമന്ദം: നായ കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം. കുത്തനൂർ കുന്നുകാട് വീട്ടിൽ പഴണിയുടെ ഭാര്യ ഉഷയാണ് (46) മരിച്ചത്. നൊച്ചുള്ളി പാലത്തിന് സമീപം ബുധനാഴ്ച വൈകീട്ട് അഞ്ചരക്കായിരുന്നു അപകടം.
കെട്ടിടനിർമാണജോലി കഴിഞ്ഞ്, അയൽവാസി പഴണിക്കുട്ടിയുടെ ബൈക്കിൽ വരികയായിരുന്നു ഉഷ. നൊച്ചുള്ളി പാലത്തിന് സമീപത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് ഇരുവരും തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ ഉഷയെ ജില്ല ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
തുടർന്ന് മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി പൾസ് കുറവായതിനെ തുടർന്ന് കണ്ണാടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ട് മൂന്നരക്കായിരുന്നു മരണം. പോസ്റ്റ്മോർട്ട ശേഷം വെള്ളിയാഴ്ച മൃതദേഹം വിട്ടുനൽകും. മകൾ: നിഷ. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ജാനകി. സഹോദരങ്ങൾ: ബിന്ദു, സിന്ധു, സുനിത. അപകടത്തിൽ പരിക്കേറ്റ പഴണിക്കുട്ടി ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

