Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

text_fields
bookmark_border
ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
cancel

പിരായിരി (പാലക്കാട്): ബൈക്കിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ പിര ായിരി പള്ളിക്കുളം ഇരുപ്പക്കാട് സ്വദേശി ശുഹൈബ് (19), തമിഴ്നാട് സേലം സ്വദേശി സാക്കിർ ഹുസൈൻ (35) എന്നിവരാണ് മരിച്ചത്.

പിരായിരി ചുങ്കത്ത് ഞായറാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. ശുഹൈബ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പിതാവ്: കൊട്ടാരപ്പാട്ടിൽ അലി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ശിഹാബ്, ജുമൈലത്ത്, സുഹൈല, സുബൈദ, ഫൗസിയ. ശുഹൈബി​​​​െൻറ മൃതദേഹം പള്ളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

സാക്കിർ ഹുസൈൻ ഇപ്പോൾ പുതൂരിലാണ് താമസം. പുതൂരിൽനിന്ന് ചുങ്കത്തെ പള്ളിയിലേക്ക് നമസ്കാരത്തിനായി പുറപ്പെട്ടതായിരുന്നു ഇരുവരും. പാലക്കാടുനിന്ന്​ തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. സാക്കിർ ഹുസൈനെ തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തി​​​​െൻറ മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bike hit with bus; man killed -kerala news
Next Story