Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
cancel

വേങ്ങര: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കണ്ണമംഗലം തോട്ടശേരിയറയിൽ, വീട്ടിൽ നിന്ന് അങ്ങാടിയിലേക്ക് ബജാജ് പൾസർ ബൈക്കിൽ വരികയായിരുന്ന കെ. പി ഷഹബാസിന്റെ എന്ന യുവാവിന്റെ ബൈക്ക് ആണ് ഓടുന്നതിനിടെ തീ പിടിച്ചത്.

ഓവുപാലത്തിനടുത്ത് വെച്ചു ബൈക്കിൽ നിന്ന് തീയും പുകയും കണ്ട് ഇയാൾ ബൈക്ക് നിർത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ, തീ പിടിച്ച ബൈക്കിൽ വെള്ളമൊഴിച്ചും മറ്റും തീ അണക്കുകയായിരുന്നു. ബൈക്ക് നിർത്തിയതിനു തൊട്ടടുത്ത് ഉണ്ടായിരുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമറിലേക്ക് തീ പടരാതിരുന്നത് കാരണം വൻ അപകടം ഒഴിവാവുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bike caught fire while running: Passenger miraculously survives
Next Story