Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കും ട്രാക്ടറും...

ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

text_fields
bookmark_border
amar das
cancel

വണ്ടൂർ: പാണ്ടിക്കാട് ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വണ്ടൂർ നടുവത്ത് സ്വദേശി ചെറുമുണ്ടയിൽ ചക്കിങ്ങതൊടി ജയദാസിനഎ മകൻ അമർദാസ് (23) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് പാണ്ടിക്കാട് നിലമ്പൂർ റോഡിൽ വെച്ചാണ് അപകടം നടന്നത്.

അമർദാസും മാതൃസഹോദരപുത്രൻ അക്ഷയ് കുമാറുമൊത്ത് അങ്ങാടിപ്പുറം പൂരത്തിൽ പങ്കെടുത്ത് ബൈക്കിൽ തിരിച്ചു വരുന്നതിനിടയിൽ എതിരെ വരികയായിരുന്ന ട്രാക്ടർ ഇടിക്കുകയായിരുന്നു. തുടർന്ന് ഗുരുതര പരിക്കേറ്റ അമർദാസ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെ മരിച്ചു.

കൂടെ ഉണ്ടായിരുന്ന അക്ഷയ കുമാർ കാലിനു പരിക്കേറ്റ് ചികിത്സയിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: വിജയകുമാരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - Bike and tractor collide accident; The injured youth died
Next Story