Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കിൽനിന്ന്...

ബൈക്കിൽനിന്ന് ലോറിക്കടിയിലേക്ക് തെറിച്ചുവീണ്​ വിദ്യാർഥികള്‍ മരിച്ചു

text_fields
bookmark_border
accident
cancel

എ​ട​പ്പാ​ള്‍: ഹാ​ൻ​ഡി​ൽ ച​ര​ക്ക് ലോ​റി​യി​ല്‍ ത​ട്ടി​യ​തി​നെ തു​ട​ര്‍ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ല്‍നി​ന്ന് ലോ​റി​ക്ക​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ വി​ദ്യാ​ർ​ഥി​ക​ള്‍ മ​രി​ച്ചു. 
എ​ട​പ്പാ​ള്‍ ജ​ങ്​​ഷ​നി​ലെ തൃ​ശൂ​ര്‍ റോ​ഡി​ല്‍ ശു​ക​പു​രം ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് അ​പ​ക​ടം. ലോ​റി​ക്ക​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ പൊ​ന്നാ​നി അ​ന്‍വ​ര്‍ മ​ന്‍സി​ലി​ല്‍ റാ​ബി​യ​ത് അ​ല്‍ അ​ദ​ബി​യ​യു​ടെ (20) ത​ല​ക്ക് മു​ക​ളി​ലൂ​ടെ ച​ക്രം ക​യ​റി​യി​റ​ങ്ങി​യ​തി​നെ തു​ട​ര്‍ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. 

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി വ​ട​ക്കേ​ടം ന​സ്മ​ല്‍ നി​സാ​ര്‍ (20) വീ​ണ​ത് ത​ല​യ​ടി​ച്ചാ​യി​രു​ന്നു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി കു​ന്നം​കു​ള​ത്ത് വെ​ച്ചാ​ണ് ന​സ്മ​ല്‍ നി​സാ​ര്‍ മ​രി​ച്ച​ത്. ഇ​രു​വ​രും കു​റ്റി​പ്പു​റം എം.​ഇ.​എ​സ് കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മൂ​ന്നാം വ​ര്‍ഷ വി​ദ്യാ​ര്‍ഥി​ക​ളാ​ണ്. റാ​ബി​യ​ത് അ​ല്‍ അ​ദ​ബി​യ​യു​ടെ മൃ​ത​ദേ​ഹം ശു​ക​പു​രം ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലും നസ്മ​ല്‍ നി​സാ​റി​െൻറ മൃ​ത​ദേ​ഹം കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലു​മാ​ണു​ള്ള​ത്.ന​സ്​​മ​ൽ നി​സാറി​െൻറ പിതാവ് നിസാ​ർ. മാ​താ​വ്​: ​ഷാ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: ന​സ്​​റി​ൻ ബാ​നു, നാ​മി​ൽ നി​സാ​ർ. ബ​ന്ധു​വി​​െൻറ വി​വാ​ഹ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ഞാ​യ​റാ​ഴ്​​ച കോ​ട്ട​യ​ത്തെ വീ​ട്ടി​െ​ല​ത്തി രാ​ത്രി​യി​ലാ​ണ്​ കു​റ്റി​പ്പു​റ​ത്തേ​ക്ക്​ മ​ട​ങ്ങി​യ​ത്. റാ​ബി​യ​ത്തി ​െൻറ പിതാവ്: പൊന്നാനി കടവനാട് കൊല്ലാനകത്ത് അബ്ദുൽ ഖാദർ, മാതാവ്: മറിയം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbike accidentedappalmalayalam newsMalappuram News
News Summary - Bike accidents kills two students in Malappuram - Kerala news.
Next Story