ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
text_fieldsചെങ്ങന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട താഴേ വെട്ടിപ്പുറം മുണ്ടു കോട് ടയ്ക്കൽ കോയിക്കമണ്ണിൽ വീട്ടിൽ, ജോബിൻ ജോൺ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോഴഞ്ചേരി ചെറുകോൽ സ്വദേശി രാഹുൽ (22)ന് പരിക്കേറ്റു. വെൺമണി- കുളനട റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വെൺമണി പുന്തലത്താഴം വാക്കയിൽ പടിക്കൽ വെച്ചായിരുന്നു അപകടം.
കോഴഞ്ചേരിയിലെ കമ്പ്യൂട്ടർ സ്ഥാപനത്തിലെ ടെക്നീഷ്യൻന്മാരായ ഇരുവരും വെൺമണിയിൽ നിന്നും ബൈക്കിൽ തിരിച്ചു പോകുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോബിനെ ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല തോമസ് ജോൺ-ലിസി ദമ്പതികളുടെ മകനാണ്. ഭാര്യ -റോജി. വെൺമണി പോലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
