Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച്​ 19കാരൻ  മരിച്ചു

text_fields
bookmark_border
  • മരണപ്പെട്ടത് മലപ്പുറം എടരിക്കോട് സ്വദേശി മഹേഷ് രാജ്
ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച്​ 19കാരൻ  മരിച്ചു
cancel

കോട്ടക്കൽ: ദേശീയപാതയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റു. എടരിക്കോട് സ്വദേശിയായ രാജുവി​​​െൻറയും രാധാ കണ്ണിയുടേയും മകൻ മഹേഷ് രാജാണ്(19 മരിച്ചത്. സഹയാത്രികനായ എടരിക്കോട് സ്വദേശി ജിതിനെ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.

കുളപ്പുറത്തിനും അരീത്തോടിനും ഇടയിലായിരുന്നു അപകടം. ഇരുവരും രാമനാട്ടുകരയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച സ്കൂട്ടറും എതിരെ  വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയും ഇടിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജസ്റ്റിൻ രാജ്, അതുൽ രാജ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലം ലഭിച്ചശേഷം സംസ്​കാര ചടങ്ങുകൾ നടത്തും. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bike Accident One Death in Kottakkal -Kerala news
Next Story