ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു
text_fieldsഎരുമപ്പെട്ടി: ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വെള്ള റക്കാട് ആദൂർ റോഡിൽ പനക്കൽ വീട്ടിൽ പരേതനായ ചിന്നൻെറ മകൻ ബെന്നി(44) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് വെള്ളറക്കാട് മെയിൻ റോഡിൽ ആദൂർ റോഡിന് സമീപമാണ് അപകടമുണ്ടായത്.
ആദൂർ റോഡിലേക്ക് തിരിയുകയായിരുന്ന ബെന്നി സഞ്ചരിച്ചിരുന്ന ബൈക്കിൽ കുന്നംകുളം ഭാഗത്തു നിന്ന് വന്നിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. തലക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ബെന്നി മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എരുമപ്പെട്ടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: സൗമ്യ. മക്കൾ: നിയ, നിധിൻ. മാതാവ്: ആനി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് അടുപ്പുട്ടി സെൻറ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
