Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലാനെ രക്ഷിക്കാനുള്ള...

മലാനെ രക്ഷിക്കാനുള്ള ശ്രമത്തിൽ സ്​കൂട്ടർ മറിഞ്ഞ് ചികിത്സയിലായ യുവാവ് മരിച്ചു

text_fields
bookmark_border
മലാനെ രക്ഷിക്കാനുള്ള ശ്രമത്തിൽ സ്​കൂട്ടർ മറിഞ്ഞ് ചികിത്സയിലായ യുവാവ് മരിച്ചു
cancel

ഇരിട്ടി: റോഡിന് കുറുകെ പാഞ്ഞ മലാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സ്​കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കീഴ്പള്ളി കക്കുവയിലെ ചെന്നപോയി ജയരാജനാണ്​ (35) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം.

ചെത്തുതൊഴിലാളിയായ ജയരാജൻ ചെത്ത് കഴിഞ്ഞ് സ്​കൂട്ടറിൽ വീട്ടിലേക്ക് വരുകയായിരുന്നു. കീഴ്പള്ളി-പരിപ്പ്തോട് റോഡിൽ അമ്പലക്കുന്നിൽ കൂറ്റൻ മലാൻ റോഡിന് കുറുകെ ഓടിയപ്പോൾ ഇതിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സ്​കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ജയരാജനെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്. കക്കുവയിലെ ചെന്നപ്പൊയി കുഞ്ഞാമ​​െൻറയും കമലയുടേയും മകനാണ്. ഭാര്യ: രഹന. മകൻ: റഷ്ബിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - bike accident death
Next Story