ബിജു രമേശിെൻറ ആരോപണം കഴമ്പില്ലാത്തത് –പി.ജെ. ജോസഫ്
text_fieldsകോട്ടയം: ബാർ കോഴക്കേസ് പിൻവലിക്കാൻ ജോസ് കെ. മാണി 10 കോടി വാഗ്ദാനം ചെയ്തെന്ന ബിജു രമേശിെൻറ ആരോപണത്തിൽ കഴമ്പില്ലെന്ന് പി.ജെ. ജോസഫ്. അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണങ്ങൾ മുമ്പും ബിജു രമേശ് ഉന്നയിച്ചിട്ടുണ്ട്.
ആരോപണം വന്നുംപോയും നിൽക്കുന്നതാണ്. തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെ. ആരോപണത്തെക്കുറിച്ച് മറുപടി നൽേകണ്ടത് ജോസ് െക. മാണിയാണ്. ബാർ കോഴക്കേസിൽ ഗൂഢാലോചന നടന്നിട്ടില്ല. പാർട്ടി നിയോഗിച്ച സമിതിയുടെ ചെയർമാൻ സി.എഫ്. തോമസ് ആയിരുന്നു.
അങ്ങനൊരു റിപ്പോർട്ട് തയാറാക്കിയിട്ടില്ലെന്ന് സി.എഫ് പറഞ്ഞിട്ടുണ്ട്. ആ റിപ്പോർട്ടിന് പ്രസക്തിയുമില്ല. ഇല്ലാത്ത റിപ്പോർട്ടിനെക്കുറിച്ച് ഒന്നും പറയുന്നില്ല. റിപ്പോർട്ട് ഉണ്ടെന്നും അത് പുറത്തുവന്നുവെന്നു പറയുന്നതിലും ദുരൂഹതയുണ്ട്. കൃത്രിമമായി തട്ടിക്കൂട്ടിയതാകാമെന്നും ജോസഫ് പറഞ്ഞു.