Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞ ബിഹാർ സ്വദേശികൾ അറസ്റ്റിൽ

text_fields
bookmark_border
കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞ ബിഹാർ സ്വദേശികൾ അറസ്റ്റിൽ
cancel
Listen to this Article

കോട്ടയം: കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞ ബിഹാർ സ്വദേശികൾ 10 വർഷത്തിനുശേഷം അറസ്റ്റിൽ. ബേട്ടിയ ജില്ലയിൽനിന്നുള്ള മനോഹർ മഹാന്തോ (25), മോഹൻ മഹാന്തോ (34) എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

2011ലാണ് മനോഹർ മഹാന്തോയിൽനിന്ന് 500 രൂപയുടെ 700 കള്ളനോട്ട് പിടിച്ചത്. കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സഹായിയായ മോഹൻ മഹാന്തോയെയും അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽനിന്ന് ജാമ്യത്തിൽ പോയ പ്രതികൾ പിന്നീട് ബിഹാറിൽ പോയി ഒളിവിൽ കഴിയുകയായിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നിസാമുദ്ദീ‍െൻറ നിർദേശപ്രകാരം ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജോയി മാത്യു, എ.എസ്.ഐമാരായ ജിജി ജോസ്, അനിൽകുമാർ, സുനിൽ കുമാർ, സാബു എന്നിവരടങ്ങിയ ക്രൈംബ്രാഞ്ച് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bihar natives arrested in fake note case
Next Story