Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്നുകാലി...

കന്നുകാലി സംരക്ഷണത്തിന്​ വോട്ട്​ തേടി ബിഹാർ സി.പി.എം; കമൻറ്​ ബോക്​സ്​ 'യുദ്ധക്കളമാക്കി' മലയാളികൾ

text_fields
bookmark_border
കന്നുകാലി സംരക്ഷണത്തിന്​ വോട്ട്​ തേടി ബിഹാർ സി.പി.എം; കമൻറ്​ ബോക്​സ്​ യുദ്ധക്കളമാക്കി മലയാളികൾ
cancel

പട്​ന: ബിഹാർ സി.പി.ഐ.എം​െൻറ ഔദ്യോഗിക ഫേസ്​ബുക്​ പേജിൽ കന്നുകാലി സംരക്ഷണത്തിന്​ വോട്ട്​ തേടി പോസ്​റ്റ്​ പ്രത്യക്ഷപ്പെട്ടു. ''കാലിത്തീറ്റക്കും, കന്നുകാലികളെ ചികിത്സിക്കുന്നതിനുള്ള ആധുനിക ചികിത്സ ക്രമീകരണങ്ങൾ ചെയ്യുന്നതിനുമായും മഹാസഖ്യത്തി​െൻറ പിന്തുണയുള്ള സി.പി.ഐ.എം സ്ഥാനാർഥികൾക്ക്​ വോട്ട്​ ചെയ്യുക''എന്നായിരുന്നു പോസ്​റ്റ്​.

തൊട്ടുപിന്നാലെ മലയാളികൾ​ പോസ്​റ്റിനടിയിൽ കൂട്ടമായി എത്തി. മധ്യപ്രദേശിൽ പശു രാഷ്​ട്രീയം പറഞ്ഞതിന്​ കമൽനാഥിനെ സംഘിയാക്കിയവർ എവിടെപ്പോയെന്ന ആരോപണം യു.ഡി.എഫ്​ അണികൾ ഉയർത്തിയ​പ്പോൾ ഹിന്ദിയിൽ 'പശു'എന്നാൽ മൃഗമെന്നാണെന്നും അവയുടെ സംരക്ഷണത്തിനായി വോട്ട്​ ചോദിച്ചാൽ എന്താണ്​ പ്രശ്​നമെന്നും​ സി.പി.എം അണികൾ തിരിച്ചുചോദിച്ചു.

കേരളത്തിൽ ബീഫ്​ ഫെസ്​റ്റ്​ നടത്തിയവരും ഗോസംരക്ഷണത്തി​െൻ പേരിൽ ബി.ജെ.പിക്കാരെ തെറിവിളിച്ചവരും എവിടെപ്പോയെന്ന ചോദ്യവുമായി സംഘ്​പരിവാർ കേന്ദ്രങ്ങളും എത്തിയതോടെ കമൻറ്​ ബോക്​സ്​ യുദ്ധക്കളമായി മാറി.

ആർ.ജെ.ഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാസഖ്യത്തി​െൻറ ഭാഗമായാണ്​ ബിഹാറിൽ ഇടതുപാർട്ടികൾ ജനവിധി തേടുന്നത്​. സി.പി.ഐ. എം.എൽ- 19, സി.പി.ഐ -ആറ്​, സി.പി.എം-നാല്​ എന്നിങ്ങനെയാണ്​ ഇടതുപാർട്ടികൾ മത്സരിക്കുന്ന സീറ്റുകൾ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar Electionbihar cpim
Next Story