ചെറുവത്തൂർ: പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു മുകളിലേക്ക് മരം കടപുഴകി വീണു. ചന്തേര പൊലീസ് സ്റ്റേഷൻ കെട്ടിടത്തിെൻറ മുകളിലേക്കാണ് വെള്ളിയാഴ്ച ഉച്ചയോടെ തണൽ മരം വീണത്.
മുകൾ നിലയിലെ ഷീറ്റുകൾ ഭാഗികമായി തകർന്നു. തൃക്കരിപ്പൂർ നടക്കാവിൽനിന്നുമെത്തിയ അഗ്നിരക്ഷസേന മരം മുറിച്ചുമാറ്റി.