Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തില്‍ സംഘ...

കേരളത്തില്‍ സംഘ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റം -മോഹന്‍ ഭാഗവത്

text_fields
bookmark_border
mohann bhagawat 767
cancel

ഗുരുവായൂര്‍: കേരളത്തില്‍ സംഘ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടായതായി ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. എതിര്‍ക്കുന്നവര്‍ പോലും സംഘത്തെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍.എസ്.എസ് ഗുരുവായൂര്‍ സംഘ ജില്ല ഗണവേഷ് സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

ആര്‍.എസ്.എസിന് പ്രവര്‍ത്തനം പരിപാടിയല്ല, തപസ്യയാണ്. സമൂഹത്തെ ശക്തിപ്പെടുത്തുകയെന്നതാണ് സംഘപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. യഥാർഥ ശക്തിയെന്നത് ഗുണ്ടായിസമോ തീവ്രവാദമോ അല്ല. അത് ഗുണപരവും സമൂഹത്തിന് നന്മ ചെയ്യുന്നതുമാകണം.

ഹിന്ദുത്വം ഇത്തരം ദൈവിക ഗുണസമ്പത്തിന്റെ പേരാണ്. അത് ഏതെങ്കിലും വംശത്തിന്റെയോ ജാതിയുടെയോ സമ്പ്രദായത്തിന്റെയോ ഭാഷയുടെയോ പ്രദേശത്തിന്റെയോ പേരല്ല, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ദര്‍ശനമാണ്. വിശ്വത്തിനാകെ മാര്‍ഗദര്‍ശനമേകാനാകും വിധം ഭാരതത്തെ പരമവൈഭവത്തിലെത്തിക്കാന്‍ സമാജത്തെ പ്രാപ്തമാക്കുക എന്ന പ്രവര്‍ത്തനമാണ് ആര്‍.എസ്.എസ് ചെയ്യുന്നത്.

രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഭാരതം പരമവൈഭവശാലിയാകും. അതിന് ഹിന്ദു സമാജത്തെ ശക്തമാക്കണം. ലോകം ശക്തിയെയാണ് അംഗീകരിക്കുന്നത്. ലോകത്തിന് വേണ്ടി നന്മ ചെയ്യണമെങ്കിലും സമാജം ശക്തി ശാലിയാകണം -മോഹൻ ഭാഗവത് പറഞ്ഞു.

ആര്‍.എസ്.എസ് ദക്ഷിണ ക്ഷേത്രീയ സംഘചാലക് ഡോ. എ.ആര്‍. വന്നിരാജന്‍, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭന്‍, ഗുരുവായൂര്‍ ജില്ല സംഘചാലക് റിട്ട. കേണല്‍ വി. വേണുഗോപാല്‍, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
TAGS:Mohan Bhagwat Sangh Parivar 
News Summary - Big progress for Sangh parivar in Kerala - Mohan Bhagwat
Next Story