സവാള കിലോ 40 പൈസ, മുളകിന് ഒരു രൂപ; കൗതുകമായി 1968ലെ വിലവിവരം
text_fieldsമൂവാറ്റുപുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ സ മയത്ത് അരനൂറ്റാണ്ടു മുമ്പ് കൃത്യമായി പറഞ്ഞാൽ 1968 കാലഘട്ടത്തിലെ വിലവിവരം കൗതുകമുയ ർത്തുന്നു. നഗരത്തിലെ ടൗൺ യു.പി സ്കൂൾ അറബി അധ്യാപകനായിരുന്ന പി.പി. മുഹമ്മദ് ഇസ്മായി ലിെൻറ കൈയിലാണ് അക്കാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലവിവരമുള്ളത്.
നഗരത്തിലെ പ്രമുഖ പലവ്യഞ്ജന കടകളായിരുന്ന വി.എച്ച്. കമ്മത്ത്, സി.എസ്. നായർ ആൻഡ് കെ.വി. നായർ എന്നീ സ്ഥാപനങ്ങളിൽനിന്നും 68 മുതൽ 78 വരെ സാധനങ്ങൾ വാങ്ങിയതിെൻറ ലിസ്റ്റ് ഇന്നും സൂക്ഷിച്ചിരിക്കുകയാണ് ഈ റിട്ട. അധ്യാപകൻ. ഇന്ന് ഒരു കിലോ അരിക്ക് 47 രൂപയാണ് വിലയെങ്കിൽ 68ൽ ഒരു കിലൊ അരിയുടെ വില ഒരു രൂപ 80 പൈസയായിരുന്നു. ഇന്ന് 140 രൂപ കൊടുക്കേണ്ട ഉള്ളിക്ക് അന്നത്തെ വില 50 പൈസ. സവാളക്ക് 40 പൈസയും മുളകിന് ഒരു രൂപയും മല്ലിക്ക് 80 പൈസയുമായിരുന്നു വില. 4.50 രൂപ കൊടുത്താൽ വെളിെച്ചണ്ണയും 1.50 രൂപ നൽകിയാൽ പഞ്ചസാരയും അന്ന് ലഭിക്കുമായിരുന്നു.
അന്നത്തെ പ്രധാന നിത്യോപയോഗ സാധനമായിരുന്ന ശർക്കരയുടെ വില 1.30 രൂപയായിരുന്നു. ലൈഫ് ബോയ്സോപ്പിന് 65 പൈസയും തുണി അലക്കാനുപയോഗിക്കുന്ന കാരത്തിന് 100 ഗ്രാമിന് 10 പൈസയുമായിരുന്നു. ഉപ്പ് ലിറ്ററിന് 5 പൈസയെ ഉണ്ടായിരുന്നുള്ളു. കടലക്ക് 1.40 രൂപയും തേയില 100 ഗ്രാമിന് 75 പൈസയുമായിരുന്നു അന്നത്തെ വില. എന്നാൽ, ഒരു പതിറ്റാണ്ടിനുശേഷം 1978 ആകുമ്പോഴേക്കും വിലയിൽ ഗണ്യമായ മാറ്റം വന്നിരുന്നു.
വെളിച്ചെണ്ണ വില 8 രൂപയായി ഉയർന്നു. ഉള്ളിക്ക് 1.20 രൂപയും, സവാളക്ക് 1.30 രൂപയുമായി. കിഴങ്ങ് വില 1.10 രൂപയുമായി. തേയില വില നൂറു ഗ്രാമിന് 1.50, രൂപയായി. പഞ്ചസാരയുടെ വില മൂന്നിരട്ടി ഉയർന്ന് 4.90 പൈസയാകുകയും ചെയ്തു.
ചെറുപയറിന് 2.50 രൂപയും കടലക്ക് 2.63 രൂപയുമായി വില ഉയർന്നു. അരിവിലയാകട്ടെ 2.70 രൂപയിലുമെത്തി. പതിറ്റാണ്ടുകൾ കടന്ന് കാലചക്രം 2020ൽ എത്തുമ്പോൾ കുത്തരിയുടെ വില 47 രൂപയാണ്. പഞ്ചസാരക്ക് 38, വെള്ളിച്ചെണ്ണക്ക് 160, സവാളക്ക് 50, ഉള്ളിക്ക് 140, കിഴങ്ങിന് 40, കടലക്ക് 75, ചെറുപയറിന് 110, മുളകിന് 220, മല്ലിക്ക് 80 രൂപ എന്നിങ്ങനെയാണ് വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.