ഇടുക്കിയിൽ തകർന്നത് 92 റോഡുകൾ; ഇല്ലാതായത് മൂന്ന് പാലങ്ങൾ
text_fieldsതൊടുപുഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും ഇടുക്കി ജില്ലയിലെ 92 റോഡുകൾ തകർന്നതായി പൊതുമരാമത്തിെൻറ പ്രാഥമിക കണക്ക്. മൂന്നു പാലങ്ങൾ പുനരുദ്ധരിക്കാനാകാത്ത വിധം തകർന്നു. ഇതുസംബന്ധിച്ച് വ്യക്തമായ കണക്കുകൾ പൊതുമരാമത്ത് വകുപ്പിന് ഇതുവരെ ലഭിച്ചിട്ടില്ല. ജില്ലയിലെ വിവിധ മേഖലകളുമായി ഇപ്പോഴും ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് കണക്ക് വൈകുന്നത്.ദേവികുളം സബ് ഡിവിഷന് കീഴിലാണ് കൂടുതൽ റോഡുകൾ നശിച്ചത്.
മൂന്നാർ-മറയൂർ റൂട്ടിലെ പെരിയവരൈ പാലം, കട്ടപ്പന ശാന്തിഗ്രാം പാലം, എല്ലക്കൽ പാലം എന്നിവയാണ് തകർന്നത്. ഇടുക്കി സബ് ഡിവിഷന് കീഴിൽ 86 റോഡുള്ളതിൽ 83ഉം പൂർണമായി തകർന്നു. മൂന്നു റോഡുകളിലൂടെ ഒറ്റവരി ഗതാഗതം മാത്രമേ അനുവദിച്ചിട്ടുള്ളൂ. നെടുങ്കണ്ടം സബ് ഡിവിഷന് കീഴിൽ 97 റോഡുകളിൽ നാലെണ്ണം തകർന്നു. 93 റോഡുകളിൽ ഒറ്റവരി ഗതാഗതം മാത്രമേ അനുവദിച്ചിട്ടുള്ളൂ.
പീരുമേട് സബ് ഡിവിഷന് കീഴിലെ 23 റോഡുകളിൽ രണ്ടെണ്ണം പൂർണമായി തകർന്നു. തൊടുപുഴ സബ് ഡിവിഷനിൽ 146 റോഡുകളിൽ മൂന്നെണ്ണമാണ് തകർന്നത്. ഒരു വർഷമെങ്കിലുമെടുക്കാതെ തകർന്ന റോഡുകൾ പൂർണമായി ഗതാഗതയോഗ്യമാക്കാൻ കഴിയില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഭാഗികമായി റോഡുകൾ ഗതാഗതയോഗ്യമാക്കാനാണ് ശ്രമമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
