Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളം കുടിക്കും;...

വെള്ളം കുടിക്കും; വെ​ള്ള​ക്ക​രത്തിൽ വന്നത് വ​ൻ വ​ർ​ധ​ന

text_fields
bookmark_border
വെള്ളം കുടിക്കും; വെ​ള്ള​ക്ക​രത്തിൽ വന്നത് വ​ൻ വ​ർ​ധ​ന
cancel

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​ക്ക​ര​ത്തി​ൽ ഉ​ണ്ടാ​യ​ത്​ വ​ൻ വ​ർ​ധ​ന. ജ​ല​അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട അ​ന്തി​മ നി​ര​ക്ക്​ പ്ര​കാ​രം മാ​സം 25 കി​ലോ ലി​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തി​ന്​ 250 രൂ​പ​യോ​ളം വ​ർ​ധ​ന വ​രും. വ്യ​വ​സാ​യ-​വാ​ണി​ജ്യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും നി​ര​ക്ക്​ ഗ​ണ്യ​മാ​യി കൂ​ടും. അ​തേ​സ​മ​യം ഫി​ക്സ​ഡ്​ ചാ​ർ​ജി​ൽ വ​ർ​ധ​ന വ​രു​ത്തി​യി​ട്ടി​ല്ല. 15,000 ലി​റ്റ​ർ​വ​രെ മാ​സം ഉ​പ​യോ​ഗി​ക്കു​ന്ന ബി.​പി.​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക്​ വെ​ള്ള​ക്ക​രം ന​ൽ​കേ​ണ്ട എ​ന്ന നി​ല തു​ട​രും. ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ പു​തി​യ നി​ര​ക്ക്​ നി​ല​വി​ൽ​വ​ന്നു.

നി​സ്സാ​ര വ​ർ​ധ​ന മാ​ത്ര​മാ​ണ്​ വ​രു​ത്തി​യ​തെ​ന്ന്​ ജ​ല​മ​ന്ത്രി​യും സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​മ്പോ​ഴാ​ണ്​ ജ​ന​ത്തി​ന്‍റെ കീ​ശ​കീ​റു​ന്ന വ​ർ​ധ​ന​യാ​ണ്​ വ​ന്ന​തെ​ന്ന്​ വ്യ​ക്ത​മാ​യ​ത്. മാ​സം 5000 ലി​റ്റ​ർ​വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന കു​ടും​ബ​ത്തി​ന്​ 50 രൂ​പ അ​ധി​കം ന​ൽ​കേ​ണ്ടി​വ​രും. നി​ല​വി​ൽ 22.05 രൂ​പ ​കൊ​ടു​ത്തി​രു​ന്ന​വ​ർ ഇ​നി 72.05 രൂ​പ​യാ​ണ്​ ന​ൽ​കേ​ണ്ടി​വരിക. ര​ണ്ടി​ര​ട്ടി​യോ​ളം വ​ർ​ധ​ന​യാ​ണ്​ വ​ന്ന​ത്. സ​മാ​ന നി​ര​ക്കി​ലു​ള്ള വ​മ്പ​ൻ വ​ർ​ധ​ന​യാ​ണ്​ എ​ല്ലാ സ്ലാ​ബു​ക​ളി​ലും ഉ​ണ്ടാ​യ​ത്. 10,000 ലി​റ്റ​ർ​വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ 44.10 രൂ​പ കൊ​ടു​ത്തി​രു​ന്ന സ്ഥാ​ന​ത്ത്​ ഇ​നി 144.10 രൂ​പ ന​ൽ​ക​ണം. 100 രൂ​പ​യു​ടെ വ​ർ​ധ​ന. 15000 ലി​റ്റ​ർ​വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ 150 രൂ​പ​യും 20,000 ലി​റ്റ​ർ​വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ 2000 രൂ​പ​യും വ​ർ​ധി​ക്കും.

25,000 ലി​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ 250 രൂ​പ അ​ധി​കം ന​ൽ​കേ​ണ്ടി വ​രും. 30,000 ലി​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ 300 രൂ​പ​യും 40000 ലി​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ 400 രൂ​പ​യും 50000 ലി​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ 500 രൂ​പ​യും അ​ധി​ക ബാ​ധ്യ​ത വ​രും. 60000 ലി​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ൽ 600 രൂ​പ​യാ​ണ്​ അ​ധി​ക ബാ​ധ്യ​ത.

സ​മാ​ന​മാ​ണ്​ ഗാ​ർ​ഹി​ക​തേ​ര ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും സ്ഥി​തി. കി​ലോ ലി​റ്റ​റി​ന്​ 10 രൂ​പ വീ​തം അ​വ​ർ അ​ധി​കം ന​ൽ​കേ​ണ്ടി​വ​രും. 15000 ലി​റ്റ​ർ​വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ 150 രൂ​പ​യാ​ണ്​ അ​ധി​ക ബാ​ധ്യ​ത വ​രു​ക. തു​ട​ർ​ന്നു​ള്ള ഓ​രോ സ്ലാ​ബി​ലും നി​ര​ക്ക്​ സ​മാ​ന​മാ​യി ഉ​യ​രും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പൊ​തു ടാ​പ്പു​ക​ൾ​ക്കും നി​ര​ക്ക്​ കു​ത്ത​നെ ഉ​യ​ർ​ന്നു. കോ​ർ​പ​റേ​ഷ​ൻ -മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ ഒ​രു ടാ​പ്പി​ന്​ വ​ർ​ഷം 13046.57 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ്​ വ​രു​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ർ​ധ​ന 8770.99 രൂ​പ വ​രും.

Show Full Article
TAGS:water tax in kerala water tax hike 
News Summary - big increase came water tax in kerala
Next Story