Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് നഗരത്തിലെ...

പാലക്കാട് നഗരത്തിലെ തീപിടിത്തം; നടുങ്ങി നഗരം, ആശങ്ക കൂട്ടി രാത്രിയും തീപിടിത്തം

text_fields
bookmark_border
palakkad hotel fire
cancel

പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം. സ്​റ്റേഡിയം ബസ് സ്​റ്റാൻഡ് റോഡിലെ രണ്ട് ഭക്ഷണശാലകൾ കത്തിനശിച്ചു. ആർക്കും പരിക്കില്ല. സ്​റ്റേഡിയം ബൈപാസിൽ മുഹമ്മദ് റിയാസി​െൻറ ഉടമസ്ഥതയിലുള്ള നൂർജഹാൻ ഗ്രൂപ്പി​െൻറ ഓപ്പൺ ഗ്രിൽ പൂർണമായും അബ്​ദുൽ റഹ്മാ​െൻറ ഉടമസ്ഥതയിലുള്ള അറേബ്യൻ ഗ്രിൽ ഭാഗികമായും കത്തിനശിച്ചു.

വെള്ളിയാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. ഒാപ്പൺ ഗ്രിൽ ഹോട്ടലിലാണ്​ ആദ്യം തീപിടിച്ചത്​. തുടർന്ന്​ സമീപത്തുള്ള അറേബ്യൻ ഗ്രില്ലിലേക്കും തീ പടരുകയായിരുന്നു. ഒാപ്പൺ ഗ്രില്ലിന്​ മുൻവശത്തായി സജ്ജീകരിച്ച തുറന്ന അടുക്കളക്ക്​ സമീപം എക്​സ്ഹോസ്​റ്റ്​ ഫാനിൽ തീപ്പൊരി കണ്ടതായി ഒരുവിഭാഗം ജീവനക്കാർ പറയുന്നു.

അൽപസമയത്തിനകം അടുക്കളക്ക്​ സമീപം സ്ഥാപിച്ചിരുന്ന ജനറേറ്ററിനോട് ചേർന്ന ഭാഗത്തെ പ്രധാന സ്വിച്ച് ബോർഡിനടുത്ത്​ നിന്ന്​ അതിവേഗം തീ പടരുന്നതായി കണ്ടെത്തി​യതോടെ ജീവനക്കാർ പുറത്തേക്കിറങ്ങുകയായിരുന്നു. തുടർന്ന്​ ഓപ്പൺ ഗ്രില്ലിൽനിന്ന് തൊട്ടടുത്ത്​ പ്രവർത്തിക്കുന്ന അറേബ്യൻ ഗ്രില്ലിലേക്കും തീയാളിപ്പടർന്നു. ഉടൻ കെ.എസ്​.ഇ.ബി അധികൃതർ സമീപത്തെ ട്രാൻസ്​ഫോർമറുകളി​ലേക്കുള്ള വൈദ്യുതബന്ധം വിഛേദിച്ചത്​ അപകടത്തി​െൻറ ആഴം കുറച്ചു.

ഉച്ചയോടെ തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലുകളായതിനാൽ ഭക്ഷണം കഴിക്കാൻ ആരും എത്തിയിരുന്നില്ല. ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കറി​െൻറ നേതൃത്വത്തിൽ അഗ്നിരക്ഷ സേനയുടെ ആറ്​ യൂനിറ്റ് സ്ഥലത്തെത്തി തീയണച്ചു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്​ തീ നിയന്ത്രണവിധേയമാക്കാനായത്​. മൂന്നുനിലകൾ വീതമാണ്​ ഇരുഹോട്ടലുകളിലുമുണ്ടായിരുന്നത്​. എല്ലാ നിലകളിലും അടുക്കളയും സജ്ജീകരിച്ചിരുന്നു.

ഇവിടങ്ങളിൽ സൂക്ഷിച്ചിരുന്ന ഇരുപതോളം ​എൽ.പി.ജി സിലിണ്ടറുകൾ ആശങ്ക പരത്തിയെങ്കിലും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഫയർഫോഴ്​സിനായി. സംഭവത്തിൽ നാശനഷ്​ടങ്ങളുടെ കണക്കുകൾ ഇനിയും വ്യക്തമായിട്ടില്ല. ഒാപ്പൺ ഗ്രിൽ ഹോട്ടൽ പൂർണമായും കത്തി നശിച്ചു. അറേബ്യൻ ഗ്രിൽ ഒന്നാം നില പൂർണമായും രണ്ട്,​ മൂന്ന്​ നിലകൾ ഭാഗികമായും നശിച്ചു. സ്​റ്റേഡിയം ബൈപാസിൽ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. പാലക്കാട് ഡിവൈ.എസ്​.പി വി.കെ. രാജുവി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

രാവിലെ തീപിടിത്തമുണ്ടായ കെട്ടിടത്തിെൻറ എതിർവശത്തെ മൊബൈൽ ഷോറൂമിൽ രാത്രി പത്തോടെ അഗ്​നിബാധ. സാംസങ് മൊബൈൽ ഷോറൂമിലെ കുറച്ച് മൊബൈൽ ഫോണുകൾ കത്തിനശിച്ചു. ടോപ് ഇൻ ടൗൺ ഗ്രൂപ് ഉടമ രാജ​െൻറ ഉടസ്ഥതയിലുള്ളതാണ് കെട്ടിടം. നാശനഷ്​ടം കണക്കാക്കാനായിട്ടില്ല. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. തീ വേഗത്തിൽ അണക്കാനായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.

ഭീതിയുടെ മണിക്കൂറുകൾ

പാലക്കാട്​: ഒരുതീപ്പൊരിയിൽനിന്ന്​ 20 മിനിറ്റ്​ കൊണ്ട്​ നഗരത്തെ ആകെ ആ​ശങ്കയിലാഴ്​ത്തിയ സംഭവമായി ഭക്ഷണശാലകളിലെ തീപിടിത്തം. പരിസരമെങ്ങും പുകനിറഞ്ഞതോടെ തൊ​ട്ടടുത്തുള്ള ഫ്ലാറ്റിൽ നിന്നടക്കം ആളുകളെ ഒഴിപ്പിച്ചു. ആളുകൾ പരിഭ്രാന്തരായി റോഡിലിറങ്ങിയതോടെ സ്​റ്റേഡിയം ബൈപാസിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ഇടപെടേണ്ടി വന്നു. നഗരത്തിലെ സാമാന്യം തിരക്കുള്ള കേന്ദ്രമാണ്​ സ്​റ്റേഡിയം ബൈപാസ്​ റോഡ്​. മൂന്നുനിലകളിലായി ചെറുതും വലുതുമായ നാല്​ അടുക്കളകളാണ്​ ഒാപ്പൺ ഗ്രില്ലിലുള്ളത്​. ഇവയിൽ എൽ.പി.ജി സിലിണ്ടറുകളാണ്​ പ്രധാനമായും പാചകത്തിന്​ ഉപയോഗിക്കുന്നത്​.

Show Full Article
TAGS:fire Palakkad 
News Summary - Big fire at hotel in Palakkad city
Next Story