Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയില്‍ വൻ മയക്കുമരുന്ന് വേട്ട; 220 കിലോ ഹെറോയിൻ പിടികൂടി

text_fields
bookmark_border
ആയിരം കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്
കൊച്ചിയില്‍ വൻ മയക്കുമരുന്ന് വേട്ട; 220 കിലോ ഹെറോയിൻ പിടികൂടി
cancel
Listen to this Article

കൊച്ചി: കൊച്ചിയില്‍ രണ്ട് മത്സ്യബന്ധന ബോട്ടുകളിൽനിന്ന് 220 കിലോ ഹെറോയിൻ പിടികൂടി. അഗത്തിക്കടുത്ത് പുറംകടലിൽ നിന്നാണ് കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും ചേർന്ന് ആയിരം കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന 20 പേരെ പിടികൂടി.

ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്താനിൽ നിന്നാണെന്ന് കരുതുന്നതായി ഡി.ആർ.ഐ അധികൃതർ അറിയിച്ചു. കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. പിടിയിലായവർ കന്യാകുമാരി സ്വദേശികളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Big drug bust in Kochi; 220 kg of heroin seized
Next Story