Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; ‘അവർക്ക് റീൽ ഇട്ടാൽ മതി, കൃത്യമായ വോട്ടുബാങ്കുണ്ട്; ബി.ജെ.പിക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം’

text_fields
bookmark_border
https://www.madhyamam.com/tags/rajeev-chandrasekhar
cancel
camera_alt

രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസിന് റീൽ ഇട്ടാൽ മതി. അവർക്ക് കൃത്യമായ വോട്ടുബാങ്കുണ്ട്. എന്നാൽ, ബി.ജെ.പിക്ക് ഓരോ വോട്ടും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഓരോ ജനവിഭാഗത്തിലേക്കും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം. ഓരോ വോട്ടറെയും നേരിൽ കണ്ട് പാർട്ടിയുടെ ആശയങ്ങളും നരേന്ദ്രമോദി സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസനവും ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ‘മിഷൻ 2029’ സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി കേരളം പ്രഭാരിയും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവുമായ ഡോ. എം. നാഗരാജിനും കേരളം സഹപ്രഭാരി ഡോ. എം. വെങ്കിടേശനും മാരാർ ഭവനിൽ സ്വീകരണം നൽകി. തുടർന്ന് നടന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലും ‘മിഷൻ 2029’ സംസ്ഥാന നേതൃയോഗത്തിലും ഇരുവരും പങ്കെടുത്തു.

കേരളത്തിൽ ബി.ജെ.പി വിജയിക്കാത്ത പാർട്ടിയാണെന്ന നരേറ്റീവ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാറ്റാൻ കഴിഞ്ഞതായി രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ ബദലായി ബി.ജെ.പി വളർന്നുവരികയാണ്. കേരളത്തിലെ പ്രധാനപ്പെട്ട പ്രതിപക്ഷം ബി.ജെ.പിയാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ശക്തമാക്കണം.

ഇന്നും താൻ വിദ്യാർത്ഥിയാണെന്നും ഇനിയും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറയാറുണ്ട്. ഭാവിക്കായി എന്താണ് ചെയ്യേണ്ടത്, വികസിത ഭാരതത്തിനായി എന്താണ് ചെയ്യേണ്ടത് എന്നത് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്ന സമീപനമാണ് ഓരോ പ്രവർത്തകനും സ്വീകരിക്കേണ്ടത്. ചരിത്രത്തെ മാത്രം മുറുകെപ്പിടിച്ച് മുന്നോട്ട് പോകാതെ ഭാവിയെ കൂടി മുന്നിൽ കണ്ടുള്ള പ്രവർത്തനമാണ് ആവശ്യം.

ഫേസ്ബുക്കിൽ പോസ്റ്റിട്ടതുകൊണ്ട് മാത്രം രാഷ്ട്രീയത്തിൽ ഫലം ഉണ്ടാകില്ല. ജനങ്ങൾക്കൊപ്പം ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം. ജനങ്ങളിലേക്ക് എത്തണം, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കണം, അവർക്കൊപ്പം നിൽക്കണം. സേവനരാഷ്ട്രീയമാണ് ബി.ജെ.പിയുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനം.

2029ലെ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും അത്. അതുകൊണ്ടുതന്നെ എല്ലാ മേഖലകളിലും ബി.ജെ.പിക്ക് വിജയം ഉറപ്പാക്കാൻ ഇപ്പോൾ തന്നെ പ്രവർത്തനം ശക്തമാക്കണം. അതിനുള്ള വഴി സേവനരാഷ്ട്രീയമാണ്. ഇന്നലെ മോദി പ്രവർത്തകർക്ക് നൽകിയ സന്ദേശവും സേവനം തന്നെയാണ്. ആ സേവനത്തെ പ്രവർത്തനമാക്കി മാറ്റുകയാണ് ഓരോ പ്രവർത്തകന്റെയും ഉത്തരവാദിത്തം.

140 ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ കേരളം എന്ന വാഗ്ദാനം നൽകിയ യു.ഡി.എഫ് സർക്കാർ പരാജയപ്പെട്ട സർക്കാരായി മാറിയിരിക്കുകയാണ്. ‘പുതിയ കേരളം’ എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാരിൽ നിന്ന് എന്താണ് കിട്ടിയതെന്ന് ജനങ്ങൾ ചോദിക്കുമ്പോൾ, കറന്റ് കട്ടും വിലക്കയറ്റവും തൊഴിലില്ലായ്മയും വികസനമുരടിപ്പുമാണ് ഉത്തരം.

കേരളത്തിലെ സർക്കാർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്ന നിലപാടാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നതെങ്കിൽ അതിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി തന്നെ തയ്യാറാകണം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഈ നിലപാടിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് കേരളത്തിലെ ജനങ്ങളോട് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കരുത്.

25 വർഷം മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ജനസേവനം നടത്തിയ നരേന്ദ്രമോദിയുടെ ജീവിതം നമ്മോട് പറയുന്നത് സേവനത്തിന്റെ രാഷ്ട്രീയമാണ്. ജനസേവനത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും മോദി പറഞ്ഞ കാര്യങ്ങൾ കേൾക്കുകയും അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണമെന്നും

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Big difference between Congress and BJP: Rajeev Chandrasekhar
Next Story