കുളപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 110 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsസ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും
തിരൂരങ്ങാടി എക്സൈസ് ടീമും സംയുക്തമായി
കുളപ്പുറത്തുനിന്ന് പിടികൂടിയ കഞ്ചാവ് ശേഖരം
പരപ്പനങ്ങാടി: 110 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ദേശീയപാതയോരമായ കുളപ്പുറത്ത് ലോറിയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എക്സൈസ് സർക്കിൾ സംഘവും ചേർന്ന് പിടികൂടിയത്. പാലക്കാട് മേലാർകോട് സ്വദേശികളായ മനാഫ്, കുമാരൻ എന്നിവരാണ് അറസ്റ്റിലായത്.
അസി. എക്സൈസ് കമീഷണർ ടി. അനികുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, എസ്. മധുസൂദനൻ നായർ, കെ.വി. വിനോദ്,അസി. എക്സൈസ് ഇൻസ്പെക്ടർ എസ്.ജി. സുനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദലി, സുബിൻ, വിശാഖ്, എക്സൈസ് ഡ്രൈവർമാരായ കെ. രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും തിരൂരങ്ങാടി എക്സൈസ് സി.ഐ മധുസൂദനൻ പിള്ള, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. സുർജിത്ത്, പി. പ്രഗേഷ്, പ്രിവന്റീവ് ഓഫിസർ രജീഷ്, എക്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

