Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറിൽ കടത്തിയ 100 കിലോ...

കാറിൽ കടത്തിയ 100 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
കാറിൽ കടത്തിയ 100 കിലോ കഞ്ചാവ് പിടികൂടി
cancel

അങ്കമാലി: ആന്ധ്രപ്രദേശിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച നൂറ് കിലോ കഞ്ചാവ് റൂറൽ എസ്.പി.യുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. രണ്ട് കിലോ വീതമുള്ള 50 പായ്ക്കറ്റുകൾ

രണ്ട് കാറുകളിലായി കടത്താൻ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച പുലർച്ചെ 3 മണിയോടെ അങ്കമാലി ടി.ബി.റോഡിൽ വച്ചാണ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ ചന്തു, അൻസിൽ, നിസാർ എന്നിവരെ അറസ്റ്റ് ചെയ്തു.

കാറുകളുടെ ഡിക്കിയിൽ പായ്ക്കറ്റുകൾ അടക്കി വച്ച നിലയിലായിരുന്നുലോക് ഡാണിനെ തുടർന്ന് ചെക്ക് പോസ്റ്റുകളിൽ പേരിനു മാത്രമാണ് പരിശോധനകൾ നടക്കുന്നത് .ഇത് മുതലാക്കി വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

Show Full Article
TAGS:cannabis hunt kerala police 
News Summary - Big cannabis hunt in Angamaly
Next Story