Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ വീണ്ടും വലിയ വിമാനങ്ങൾക്ക് വിലക്ക്
text_fieldsbookmark_border
കരിപ്പൂർ: കഴിഞ്ഞദിവസത്തെ അപകടത്തിെൻറ പശ്ചാത്തലത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും വലിയ വിമാനങ്ങൾക്ക് വിലക്ക്. കോഡ്-ഇ കാറ്റഗറിയിലുള്ള വിമാനങ്ങൾക്കാണ് വ്യോമയാന മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിത്.
കോഡ്-സിയിലുള്ള ബി 737-800 കാറ്റഗറിയിലെ ചെറിയ വിമാനമാണ് അപകടത്തിൽപെട്ടത്. റൺവേ നവീകരണത്തിെൻറ പേരിൽ 2015 മേയ് ഒന്നുമുതൽ നിർത്തിയ സർവിസ് ഏറെ ശ്രമങ്ങൾക്ക് ശേഷം 2018 ഡിസംബറിലാണ് പുനരാരംഭിച്ചത്. നിലവിൽ സൗദി എയർലൈൻസ്, എയർ ഇന്ത്യ, എമിറേറ്റ്സ്, ഖത്തർ എന്നീ കമ്പനികൾക്ക് വലിയ വിമാനത്തിന് അനുമതിയുണ്ട്. ഇതിൽ സൗദിയ, എയർ ഇന്ത്യ എന്നിവ സർവിസ് ആരംഭിച്ചിരുന്നു.
Next Story

