Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിബിൻ വധം: എടപ്പാളിൽ തെളിവെടുപ്പ് നടത്തി
text_fieldsbookmark_border
തിരൂർ: ബിബിൻ വധക്കേസിൽ അറസ്റ്റിലായ പ്രതിയുമായി പൊലീസ് എടപ്പാളിൽ തെളിവെടുത്തു. വട്ടംകുളം റോഡിലെ വീട്ടിലാണ് തുഫൈലിനെ കൊണ്ടുപോയി തെളിവെടുത്തത്. കൊലപാതകം ആസൂത്രണം ചെയ്യാൻ ഒത്തുകൂടിയ സ്ഥലങ്ങളിൽ പെട്ടതാണ് വീടെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിൽ പങ്കെടുത്തവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഗൂഢാലോചന നടന്നതെന്നാണ് ലഭിച്ച വിവരം.
വെള്ളിയാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്ത തുഫൈലിനെയും മുഹമ്മദ് അൻവറിനെയും ശനിയാഴ്ച രാവിലെ തിരൂർ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഉച്ചക്ക് ശേഷം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. തുടർന്നായിരുന്നു തെളിവെടുപ്പ്.
ഇവർ നൽകിയ മൊഴിയനുസരിച്ച് ഏതാനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും കേസിലെ പ്രതികളെന്ന് കരുതുന്നവരുമായി ബന്ധമുള്ള ചിലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്ത് വരികയാണ്.
Next Story
