Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിബിൻ വധം: കൃത്യമായ...

ബിബിൻ വധം: കൃത്യമായ ആസൂത്രണമെന്ന്​ പൊലീസ്

text_fields
bookmark_border
bibin
cancel
camera_alt???????????? ?????

തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്താൻ കൃത്യമായ ആസൂത്രണം നടന്നതായി പൊലീസ്. ബിബിൻ വീട്ടിൽനിന്ന് പുറപ്പെടുന്നത് മുതലുള്ള പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് കൊല നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ആക്രമണത്തിന്​ തിരഞ്ഞെടുത്ത സ്ഥലം റോഡിൽ ഗർത്തങ്ങളും വെള്ളക്കെട്ടുമുള്ള മേഖലയാണെന്നത് ആസൂത്രണത്തിന് തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. കൃത്യത്തിന് ശേഷം പ്രതികൾ രക്ഷപ്പെടാൻ റോഡി​െൻറ തുടക്കത്തിൽ ഗർത്തങ്ങളില്ലാത്ത മുസ്​ലിയാരങ്ങാടി റോഡ് തിരഞ്ഞെടുത്തതും കറുത്ത മുഖംമൂടി ധരിച്ചിരുന്നതും ആയുധങ്ങൾ ഉപേക്ഷിക്കാതെ രക്ഷപ്പെട്ടതുമാണ് ആസൂത്രണത്തിലെ കൃത്യതക്ക് ചൂണ്ടിക്കാട്ടുന്ന മറ്റ് കാരണങ്ങൾ. പുളിഞ്ചോട് എത്തുന്നതിന് മുമ്പ്​ വലിയ ഗർത്തങ്ങളും വെള്ളക്കെട്ടുമുള്ള ഭാഗം കഴിഞ്ഞയുടനെയാണ് ആക്രമിച്ചത്. ഇവിടെ ഒരു വാഹനത്തിനും വേഗം  കടന്നുപോകാനാകില്ല. ആഴമേറിയ കുഴിയുള്ളതിനാൽ വാഹനങ്ങൾ സാവകാശം മാത്രമേ കടന്നുപോകാറുള്ളൂ. ബിബിൻ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതുമുതൽ  സംഘത്തിന് വിവരം ലഭിച്ചതായി പൊലീസ് കരുതുന്നു. പ്രദേശത്തുനിന്ന് പ്രതികളുടേതായ ഒന്നും ലഭിച്ചിട്ടില്ല. 

ആദ്യം നടുക്കം, പിന്നെ ഭീതി
ബി.പി അങ്ങാടി പുളി​േഞ്ചാട്ടിൽ യുവാവിനെ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയെന്നാണ് വ്യാഴാഴ്ച രാവിലെ ആദ്യം നാട്ടുകാർ അറിഞ്ഞത്. പിന്നീടാണ് കൊടിഞ്ഞി ഫൈസൽ വധക്കേസിൽ പ്രതിയായ വ്യക്​തിയാണെന്ന് വ്യക്തമായത്. അതോടെ നടുക്കം ഭീതിക്ക് വഴിമാറി. മൃതദേഹം അര മണിക്കൂറോളം റോഡരികിൽ കിടന്നു. എട്ടേകാലോടെയാണ് പൊലീസെത്തി തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. ഇടത്തെ കണങ്കാലിനും തുടയിലും വലത്തെ കാൽമുട്ടിലും തലയിലുമാണ് സാരമായ വെട്ടുകളേറ്റത്. ആക്രമണം തടുത്തതിനിടെ കൈയും മുറിഞ്ഞു. തുടർന്ന് തിരൂർ ഡിവൈ.എസ്.പി ഉല്ലാസ്, സി.ഐ എം.കെ. ഷാജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തി. ഇതോടെ അനിഷ്​ടസംഭവങ്ങളിലേക്ക് നീങ്ങുന്നത് തടയാനായി. സംഘർഷസാധ്യത ഭയന്ന് തിരൂരിൽ പല വ്യാപാരസ്ഥാപനങ്ങളും തുറന്നില്ല. അതിനിടയിലാണ് ഹർത്താൽ പ്രഖ്യാപനമുണ്ടായത്. അതോ​െട തുറന്നവയും പൂട്ടി. ജില്ല ആശുപത്രി പരിസരത്ത് ഒട്ടേറെ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെത്തി. പോസ്​റ്റ്​മോർട്ടത്തിന് ശേഷം വൈകീട്ട് ആ​േറാടെയാണ് വിലാപയാത്ര തിരൂരിലൂടെ കടന്നുപോയത്. വീട് വരെയും പൊലീസ് സുരക്ഷ ഒരുക്കി.


അക്രമസാധ്യത: തിരൂരിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ
ആർ.എസ്.എസ് പ്രവർത്തകൻ ബിബിൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ അക്രമസാധ്യത കണക്കിലെടുത്ത് 15 ദിവസത്തേക്ക് തിരൂർ നഗരസഭയിൽ ഭാഗികമായും തലക്കാട്, തൃപ്രങ്ങോട് പഞ്ചായത്തുകളിൽ പൂർണമായും പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൊലീസ് ആക്റ്റ് 78, 79 വകുപ്പുകൾ പ്രകാരം ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയാണ് ഉത്തരവിട്ടത്. നഗരസഭയിൽ പൊലീസ് ലൈൻ മുതൽ തെക്കോട്ടാണ് നിരോധനാജ്ഞ. ഗുരുതര ക്രമസമാധാന ലംഘനത്തിന് സാധ്യതയുണ്ടെന്ന് കാണിച്ച് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണിത്​.   

നശീകരണ, സ്ഫോടകവസ്തുക്കളോ വെടിമരുന്നുകളോ കല്ല് പോലെയുള്ള ആക്രമണത്തിന് ഉപയോഗിക്കാവുന്ന ആയുധങ്ങളോ വസ്തുക്കളോ തയാറാക്കാനോ ശേഖരിക്കാനോ കൊണ്ടുപോകാനോ പാടില്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിൽ പൊതുനിരത്തുകളിലെ പ്രതിഷേധ പ്രകടനങ്ങൾ, റാലി, സമ്മേളനങ്ങൾ എന്നിവയും നിയന്ത്രണപരിധിയിലുൾപ്പെടും. സാമുദായിക, മതവികാരങ്ങൾ ആളിക്കത്തിക്കുന്നതോ സദാചാരനിലവാരം തകർക്കുന്നതോ രാഷ്​ട്രസുരക്ഷ അപായപ്പെടുത്തുന്നതോ ആയ ചിത്രങ്ങൾ, ചിഹ്നങ്ങൾ, പ്ലക്കാർഡുകൾ, അച്ചടിച്ച കടലാസുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ, ഓഡിയോ, വീഡിയോ റെക്കോഡിങ്ങുകൾ, ഡിജിറ്റൽ റെക്കോഡുകൾ, പോസ്​റ്റർ, ബാനർ എന്നിവ പ്രചരിപ്പിക്കരുത്. ഫേസ്ബുക്ക്, വാട്സാപ്പ് പോലെയുള്ള നവമാധ്യമങ്ങൾ വഴിയുള്ള കൈമാറ്റങ്ങളും നിരോധനത്തിലുൾപ്പെടും. 
 



പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം, ലാത്തിയടി; ഹർത്താൽ പൂർണം
ബിബി​െൻറ മൃതദേഹം തിരൂരിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ നഗരത്തിൽ ബി.ജെ.പി-ആർ.എസ്.എസ്​ പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ സംഘർഷവും ലാത്തിയടിയും. തിരൂർ ബസ്​സ്​റ്റാൻഡിലായിരുന്നു സംഭവം. പ്രകടനം ബസിലിരുന്ന് ഒരു വിദ്യാർഥി മൊബൈലിൽ പകർത്തിയതാണ് പ്രശ്നമായത്. പ്രവർത്തകർ ഈ വിദ്യാർഥിയെ ബസിൽ കയറി മർദിച്ചു. അതോടെ സ്ഥലത്തുണ്ടായിരുന്ന കമാൻഡോകൾ ബസ് വളയുകയും മറ്റ് പ്രവർത്തകരെ  ലാത്തിവീശി ഓടിക്കുകയും ചെയ്തു. സെൻട്രൽ ജങ്ഷനിലെ ട്രാഫിക്ക് സർക്കിളിൽ ലീഗ് സ്ഥാപിച്ച പരസ്യ ബോർഡ് നശിപ്പിച്ചു. നഗരത്തിലുണ്ടായ ഗതാഗതക്കുരുക്ക് രണ്ടര വരെ നീണ്ടു. ബി.ജെ.പി^ആർ.എസ്.എസ് നേതൃത്വം പ്രഖ്യാപിച്ച ഹർത്താൽ പൂർണമായിരുന്നു. അനിഷ്​ടസംഭവങ്ങളുണ്ടായില്ല. തിരൂരിൽനിന്ന് പുറപ്പെടുന്ന ബസുകൾ ഒന്നരയോടെത്തന്നെ സർവിസുകൾ നിർത്തിത്തുടങ്ങിയിരുന്നു. കോട്ടക്കൽ ഭാഗങ്ങളിൽനിന്ന് പല ബസുകളും യാത്രക്കാരുമായി തിരൂരിലേക്ക് വന്നു. കെ.എസ്.ആർ.ടി.സി ബസുകൾ മൂന്നര വരെ സർവിസ് നടത്തി. ദീർഘദൂര സർവിസുകൾ ഏഴൂർ-വൈരങ്കോട്-തിരുനാവായ വഴി തിരിച്ചുവിട്ടു. 


കൈവിടരുത്... സമാധാനം
അക്രമപ്രവർത്തനങ്ങളുടെ പേരിൽ സമാധാനം കൈവിടരുതെന്ന് പൊലീസ് അഭ്യർഥന. അക്രമത്തിന് നേതൃത്വം നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും നവമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങളെ കരുതിയിരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അക്രമത്തിന് കോപ്പ് കൂട്ടുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറണം. സമാധാനം പുനഃസ്ഥാപിക്കാൻ ജനങ്ങളുടെ പിന്തുണകൂടി ആവശ്യമാണെന്ന് പൊലീസ് മേധാവികൾ വ്യക്തമാക്കി. സമാധാനം ആഹ്വാനം ചെയ്ത് വിവിധ സംഘടനകളും രംഗത്തെത്തി. 

ബിബിൻ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ട സംഭവത്തെ സി.പി.എം തിരൂർ ഏരിയ കമ്മിറ്റി അപലപിച്ചു. മതത്തി​െൻറ പേരിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന ഇരു വിഭാഗത്തി​​െൻറയും തീവ്ര- ക്രിമിനൽ സ്വഭാവക്കാരെ നിയമപരമായി നേരിടാൻ പൊലീസിനാകണം. മുഴുവൻ പ്രതികളേയും പിടികൂടി നാടി​െൻറ സ്വൈര്യജീവിതം ഉറപ്പുവരുത്തണം. കിംവദന്തികൾ പ്രചരിപ്പിച്ച് മുതലെടുപ്പിനു സാധ്യത ഉള്ളതിനാൽ അതിൽ കുടുങ്ങുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതെ വർഗീയ ശക്തികളെ ഒറ്റപ്പെടുത്താനും സമാധാന പുനഃസ്ഥാപനത്തിന് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സി.പി.എം ഏരിയ കമ്മിറ്റി വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police enquirybibin murder
News Summary - bibin murder police enquiry started
Next Story