Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിബിൻ വധക്കേസിൽ...

ബിബിൻ വധക്കേസിൽ പൊലീസിന് ഒളിച്ചുകളിയെന്ന്​ ആക്ഷേപം

text_fields
bookmark_border
ബിബിൻ വധക്കേസിൽ പൊലീസിന് ഒളിച്ചുകളിയെന്ന്​ ആക്ഷേപം
cancel
തിരൂർ: ബിബിൻ വധക്കേസിൽ രണ്ടുപേരെകൂടി അറസ്​റ്റ്​ ചെയ്ത പൊലീസിന് മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ ഒളിച്ചുകളിയെന്ന്​ ആക്ഷേപം. ചൊവ്വാഴ്ച അറസ്​റ്റ്​ വിവരം മാധ്യമങ്ങളെ അറിയിക്കാതെ പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കി കസ്​റ്റഡിയിൽ വാങ്ങാനായിരുന്നു തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തി​െൻറ നീക്കം. 

ദൃശ്യമാധ്യമങ്ങൾ അറസ്​റ്റ്​ അറിഞ്ഞ് സ്​റ്റേഷനിലെത്തിയിട്ടും വിവരം നൽകാൻ മടിച്ചു. പിന്നീട് ഇവരുടെ സമ്മർദത്തിന് വഴങ്ങി വാർത്തസമ്മേളനം നടത്താൻ തീരുമാനിച്ചു. എന്നാൽ, പൊലീസ് നൽകിയത് പ്രതികളുടെ പേരും മറ്റ് ചുരുക്കം വിവരങ്ങളും മാത്രം അടങ്ങുന്ന വാർത്തകുറിപ്പ്. ചൊവ്വാഴ്ച വൈകീട്ട് അറസ്​റ്റ് വിവരം ശേഖരിക്കാൻ സ്​റ്റേഷനിലെത്തിയ മാധ്യമ പ്രവർത്തകരെ യഥാസമയം വിവരം നൽകാതെ പൊലീസ് വട്ടംകറക്കുകയും ചെയ്തു. വൈദ്യ പരിശോധന പൂർത്തിയാക്കി സ്​റ്റേഷനിലെത്തിച്ച പ്രതികളെ വാഹനത്തിൽനിന്ന് ഇറക്കുന്നത് പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരോട് പൊലീസുകാർ തട്ടിക്കയറി. 

പ്രതികളുടെ വിവരങ്ങൾ നൽകാൻ മടിക്കുന്നതുമൂലം പിടികൂടിയത് യഥാർഥ പ്രതികളെയല്ലെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. മുഴുവൻ പേരുടെയും അറസ്​റ്റ്​ നീളുന്നതിൽ പ്രതിഷേധിച്ചും യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടും ഹിന്ദു ഐക്യവേദി ബുധനാഴ്ച തിരൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspolice enquirybibin murder
News Summary - bibin murder police enquiry- Kerala news
Next Story