Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂപതി എൻ അബൂബക്കർ ഹാജി...

ഭൂപതി എൻ അബൂബക്കർ ഹാജി നിര്യാതനായി

text_fields
bookmark_border
ഭൂപതി എൻ അബൂബക്കർ ഹാജി നിര്യാതനായി
cancel

കുന്ദമംഗലം: ജമാഅത്തെഇസ്ലാമി മുൻ നേതാവും വ്യാപാര പ്രമുഖനും സാമുഹിക പ്രവർത്തകനും പ്രഭാഷകനുമായിരുന്ന ഭൂപതി എൻ അബൂബക്കർ ഹാജി(94) നിര്യാതനായി. മയ്യത്ത് നിസ്ക്കാരം ഇന്ന് (24-10-2018) വൈകുന്നേരം 5 മണിക്ക് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ.

നെടുങ്കണ്ടത്തിൽ കോയപ്പെരി-കുഞ്ഞാമിന ദമ്പതികളുടെ മകനായി 1924ൽ കുന്ദമംഗലത്താണ് ജനിച്ചത്. ഇന്റർമീഡിയറ്റ് പൂർത്തികരിച്ചതോടൊപ്പം കുന്ദമംഗലത്തെ ഓത്തുപളളി, കാരന്തൂർ പള്ളിദർസ് എന്നിവിടങ്ങളിൽ നിന്ന് മതവിദ്യാഭ്യാസവും നേടി. കുന്ദമംഗലം മാപ്പിള എൽ.പി സ്കൂൾ, ജെ.ഡി.റ്റി ഇസ്ലാം എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു. പിന്നീട് പിതാവിന്റെ പാരമ്പര്യം പിന്തുടർന്ന് ജ്യേഷ്ട സഹോദരങ്ങൾക്കൊപ്പം വ്യാപാര രംഗത്ത് സജീവമായി.

കുന്ദമംഗലം വയനാട് ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗത്തും ഭൂപതി സോപ്പ് കമ്പനി, ഭൂപതി ബീഡി, ആരതി ബ്ലു ഏജൻസി, സ്റ്റേഷനറിയുടെ മൊത്തവ്യാപാരം തുടങ്ങിയ ബിസിനസ് സംരംഭങ്ങൾക്ക് സഹോദരങ്ങളോടൊപ്പം നേതൃത്വം നൽകി.പ്രമുഖ പണ്ഡിതൻ അബു സലാഹ് മൗലവിയുടെ ക്ലാസുകളിലൂടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായ അബൂബകർ ഹാജി പ്രബോധനം വാരികയുടെ വായനയിലൂടെ ജമാഅത്തെ ഇസ്ലാമിയുമായി അടുത്തു. ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ സ്ഥാപകൻ വി.പി മുഹമ്മദലി ഹാജിയുമായി ഉറ്റബന്ധം പുലർത്തിയിരുന്നു.

1947 മുതൽ കുന്ദമംഗലത്ത് ജമാഅത്ത് ഘടകം രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.മതയഥാസ്ഥികരുടെ കടുത്ത എതിർപ്പുകൾ നേരിട്ട് നവോത്ഥാന പ്രവർത്തനങ്ങളിൽ സജീവമായി. കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും വയനാട്ടിലും ജമാഅത്തെ ഇസ്ലാമി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ബത്തേരിയിലെ ശുബ്ബാനുൽ മുസ്ലിമുന്റ പ്രവർത്തനങ്ങളിൽ പങ്കാളിയായി.

സംഘാടകൻ, പ്രഭാഷകൻ എന്നീ നിലകളിൽ ജമാഅത്തെ ഇസ്ലാമിയുടെ വേദികളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു. സംഘടനയുടെ കേന്ദ്ര പ്രധിനിധി സഭ അംഗം,സംസ്ഥാന കൂടിയാലോചനാ സമിതി അംഗം(ശൂറ), വയനാട് ജില്ലാ ജമാഅതെ ഇസ്ലാമി പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ സെക്രട്ടറി പ്രാദേശിക ഘടകം അമീർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

1956 ലെ ഹജജ് വേളയിൽ മക്കയിൽ വെച്ച് സയ്യിദ് അബൂൽ അഅലാ മൗദൂദിയെ കാണാൻ സാധിച്ചു. ആ വർഷത്തെ ഹജ്ജിന് വി.പി മുഹമ്മദ് അലി ഹാജി സാഹിബിനൊപ്പം കെ.സി അബ്ദുള്ള മൗലവിയും പള്ളുരുത്തി ഹാജിയും ഹജ്ജിനുണ്ടായിരുന്നു. 1975 ൽ അടിയന്തിരാവസ്ഥയെത്തുടർന്ന് കോഴിക്കോട് സബ് ജയിലിൽ തടവിൽ കഴിഞ്ഞു.

വയനാട്, കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു ജമാഅത്തെ ഇസ്ലാമി പ്രവർത്തനങ്ങൾ. കല്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ,കുന്ദമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ പള്ളി നിർമ്മാണത്തിന് നേതൃത്വം നൽകി.ജമാഅത്തെ ഇസ്ലാമി സമ്മേളനങ്ങളുടെ നടത്തിപ്പിൽ വളണ്ടിയർ ക്യാപ്റ്റനായും മറ്റും നേതൃപരമായ പങ്കുവഹിച്ചു. ഒരു കാലത്ത് കേരളത്തിലുടനീളം മതപ്രഭാഷണ വേദികളിൽ നിറഞ്ഞു നിന്നു.

സംഘടനാതീതമായി സാമുഹിക സേവന രംഗത്ത് സജീവമായിരുന്ന അബൂബക്കർ ഹാജി, വിവിധ റിലീഫ് വിംഗുകൾക്കും, പലിശരഹിത നിധിക്കും നേതത്യം നൽകിയിരുന്നു. പിണങ്ങോട് ഇസ്ലാമിയ്യ കോളേജ് മുൻ ചെയർമാൻ, കൽപറ്റ ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, ബത്തേരി ഐ.എം.ടി ട്രസ്റ്റ് ചെയർമാൻ, കുന്ദമംഗലം സക്കാത്ത് കമ്മിറ്റി മുൻ പ്രസിഡന്റ്, കുന്ദമംഗലം സ്വതന്ത്ര കളരി സംഘം സംഘാടകരിലൊരാളും കളരി അഭ്യാസിയുമായിരുന്നു. ഒരു കാലത്ത് നിരവധി വേദികളിൽ കളരി അഭ്യാസപ്രകടനങൾക്ക് നേതൃതം നൽകുകയുണ്ടായി.

വയനാട് മുൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ,കുന്ദമംഗലം വ്യാപാരി വ്യാവസായി ഏകോപന സമിതി പ്രസിഡൻറ്, കുന്ദമംഗലം ഇസ്ലാമിക് എജ്യുക്കേഷനൽ ആൻറ് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ, കുന്ദമംഗലം മാകുട്ടം ചാരിറ്റബ്ൾ ആൻറ് എജുക്കേഷണൽ ട്രസ്റ്റ് അംഗം തുടങ്ങിയ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. ദീർഘകാലമായി കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ മഹല്ല് കമ്മിറ്റി പ്രസിഡന്റാണ്.

ഭാര്യ പരേതയായ കുഞ്ഞീബി ഹജ്ജുമ്മ. മക്കൾ: ആമിന, ഫാത്തിമ, എൻ.ഫസലു റഹമാൻ, എൻ.ഖദീജ, എൻ.സദഖത്തുല്ല, ശരീഫ, എം സിബഗത്തുല്ല, എം കെ സാലിഹ്, എം.കെ അമീൻ, ഷഹർബാനു, എൻ മൻസൂർ, എൻ.ഹുസ്ന, എം.കെ .മുഹ്സിൻ, എം.കെ സലീൽ, പരേതനായ എം.കെ ശാക്കിർ.

മരുമക്കൾ: പരേതരായ കെ.മരക്കാർ ചാത്തമംഗലം, സി.കെ.അബൂബക്കർ പിണങ്ങോട് (ഇരുവരും പരേതർ), മുഹമ്മദ് വെള്ളിമാട്കുന്ന് , കെ വി.ജമാലുദ്ദീൻ കുനിയിൽ, അഷ്റഫ് വെള്ളിമാട്കുന്ന്, റഫുദീൻ (ഇന്ത്യ നൂർ), ജമീല (താമരശ്ശേരി), സൗദ (കുറ്റ്യാടി), ബി. മഫീദ (മാഹി), മാജിദ (അത്തോളി), സഫീറ , ജലീസ ,റജിമോൾ, ജാസ്മിൻ(കുറ്റ്യാടി), സഹോദരങ്ങൾ: പരേതരായ ദൂപതി മൊയ്തീൻ ഹാജി, അബദുർ റഹ്മാൻ കുട്ടി ഹാജി, ബിച്ചാലി ഹാജി, മുഹമ്മദ് ഹാജി, ഉസ്മാൻ ഹാജി, പരേതയായ ആമിന, ഖദീജ ചാത്തമംഗലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmalayalam news onlinekerala online newsbhoppathi n aboobacker hajiKerala News
News Summary - bhoppathi n aboobacker haji- kerala news
Next Story