62ാം വയസ്സിൽ അമ്മയായി വാർത്തകളിൽ നിറഞ്ഞ ഭവാനി ടീച്ചർ അന്തരിച്ചു
text_fieldsകൽപ്പറ്റ: ഭവാനി ടീച്ചർ (76) അന്തരിച്ചു. പിണങ്ങോട് പീസ് വില്ലേജിലെ അന്തേവാസി ആയിരുന്ന ടീച്ചർ ഇന്ന് പുലർച്ചെ വിംസ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
വാർധക്യകാലത്ത് ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നൽകുകയും ആ കുഞ്ഞ് രണ്ടാം വയസ്സിൽ ബക്കറ്റിൽ വീണ് മരിക്കുകയും ചെയ്ത സംഭവം ഏറെ ചർച്ചകൾക്ക് വിധേയമായിരുന്നു.
മൂവാറ്റുപുഴ സ്വദേശിനിയായ ഭവാനി ടീച്ചര്‍ മാനന്തവാടിയില്‍ സുഹൃത്തിന്‍റെ വീട്ടില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് മാസങ്ങള്‍ക്ക് മുമ്പ് കുഴഞ്ഞുവീണത്. ഹൃദയത്തിനും തലച്ചോറിനും തകരാര്‍ സംഭവിച്ചിരുന്നു. കടുത്ത പ്രമേഹവും കൂടിയായതോടെ ടീച്ചറുടെ ആരോഗ്യനില തീരെ വഷളാവുകയായിരുന്നു.
വയോജന വേദിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സാച്ചെലവുകളും മറ്റും നടത്തിയിരുന്നത്. ടീച്ചറുടെ ദയനീയാവസ്ഥ മൂവാറ്റുപുഴയിലുള്ള ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. വയനാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഗണിതക്ലാസ്സുകള്‍ നടത്തിവരുന്നതിനിടെയാണ് ടീച്ചര്‍ ആശുപത്രിക്കിടക്കയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
