Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'നിലവിലുള്ള മിനിമം വില...

'നിലവിലുള്ള മിനിമം വില തട്ടിപ്പ്​'; ആർ.എസ്​.എസ്​ അനുകൂല കർഷക സംഘടന നാളെ മുതൽ സമരത്തിന്​

text_fields
bookmark_border
നിലവിലുള്ള മിനിമം വില തട്ടിപ്പ്​; ആർ.എസ്​.എസ്​ അനുകൂല കർഷക സംഘടന നാളെ മുതൽ സമരത്തിന്​
cancel

ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ പ്രതിഷേധവുമായി ആർ.എസ്​.എസ്​ അനുകൂല കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ്​. നാളെ രാജ്യത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന്​ കിസാൻ സംഘ്​ പറഞ്ഞു.

''സർക്കാർ കർഷക സമരത്തെ കൂടുതൽ സഹാനുഭൂതിയോടെ നോക്കിക്കാണണം. കർഷകരുടെ വിളകൾക്ക്​ എന്തു ചിലവുകൊടുത്തും മികച്ച വില ഉറപ്പുവരുത്തണം. ഒന്നുകിൽ സർക്കാർ ലാഭകരമായ വില നൽകണം, അല്ലെങ്കിൽ കർഷകരുടെ ആവശ്യം എന്തുകൊണ്ട് തെറ്റാകുന്നു എന്നതിന്​ വിശദീകരിക്കണം. നിലവിലെ എം.എസ്.പി (മിനിമം സപ്പോർട്ട്​ പ്രൈസ്​) ഒരു വഞ്ചനയാണ്. എം.എസ്​.പി ഉറപ്പാക്കുന്നതിനായി പ്രത്യേക നിയമം വേണം'' - കിസാൻ സംഘ്​ ദേശീയ ജനറൽ സെക്രട്ടറി ഭദ്രിയാൻ ചൗധരി പ്രതികരിച്ചു.

രാജ്യമൊട്ടാകെ കർഷകരുടെ പ്രതിഷേധം തുടരുകയാണ്​. കർഷക സംഘടനകളുമായി ഹരിയാന സർക്കാർ ഇന്ന്​ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.11 കർഷകസംഘടന നേതാക്കളും ജില്ലാ അധികാരികളും നടത്തിയ ചർച്ചയാണ്​ പരാജയപ്പെട്ടത്​. രാകേഷ്​ ടിക്കായത്​, യോഗേന്ദ്ര യാദവ്​ തുടങ്ങിയ കർഷക സംഘടനാ നേതാക്കൾ ചർച്ചയിൽ പ​ങ്കെടുത്തിരുന്നു. പ്രക്ഷോഭവുമായി മുന്നോട്ട്​ പോകുമെന്ന്​ കർഷക സംഘടന നേതാക്കൾ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharatiya Kisan Sangh
News Summary - Bharatiya Kisan Sangh calls for legislation on MSP
Next Story