Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല

text_fields
bookmark_border
chandra-shekhar
cancel

ന്യൂഡൽഹി / തിരുവനന്തപുരം: ഭീം ആർമിയുടെ ഭാരത്​ ബന്ദിനെ പിന്തുണച്ച്​​ കേരളത്തിൽ ദലിത് സംയുക്ത സമിതി ആഹ്വാനം ചെയ ്​ത ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല. മിക്കയിടങ്ങളിലും സ്വകാര്യ ബസുകളും കെ.എസ്​.ആർ.ടി.സിയും സർവീസ്​ നടത്തുന്നുണ്ട്​. സ്വകാര്യവാഹനങ്ങളും നിരത്തിലുണ്ട്​. സംസ്ഥാനത്ത് രാവിലെ ആറ്​ മുതൽ വൈകീട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ.

സർക്കാർ ജോലികളിൽ സ്​ഥാനക്കയറ്റത്തിന്​ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ചാണ് ഭീം ആർമി നേതാവ്​ ചന്ദ്രശേഖർ ആസാദ്​ ഭാരത്​ ബന്ദിന് ആഹ്വാനം ചെയ്​തത്. ജ​സ്​​റ്റി​സ്​ നാ​ഗേ​ശ്വ​ര റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്‍റെ വി​ധി ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും തെ​റ്റ്​ തി​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് ആസാദ് സമരം പ്രഖ്യാപിച്ചത്.

കേരളത്തിൽ ആദിവാസി ഗോത്രമഹാസഭ, കെ.ഡി.പി, ഭീം ആർമി, കെ.സി.എസ്, ഡി.എച്ച്.ആർ.എം, എ.കെ.സി.എച്ച്.എം.എസ്, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം, കെ.പി.എം.എസ്, സാധുജന പരിപാലന സംഘം, എ.എസ്.ഫോർ, എൻ.ഡി.എൽ.എഫ് എന്നീ സംഘടനകളാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bharath bandh in india-India news
Next Story