ഭാരതാംബ: ഗവർണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോൽപ്പിക്കും - നഈം ഗഫൂർ
text_fieldsഗവർണറുടെ ഹിന്ദുത്വ തിട്ടൂരങ്ങളെ ചെറുക്കുക - ഫ്രറ്റേണിറ്റി മൂവ്മെൻ്റ് രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: ഭാരതാംബ ചിത്രത്തിൻ്റെ മറവിൽ ഗവർണർ നടത്തുന്ന ഹിന്ദുത്വവത്ക്കരണ ശ്രമങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി രാജ്ഭവനിലേക്ക് പ്രതിഷേധേ മാർച്ച് സംഘടിപ്പിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് രാജ്ഭവന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. ഗവർണറുടെ ഹിന്ദുത്വ തിട്ടൂരങ്ങളെ വിദ്യാർത്ഥി - യുവജനങ്ങളെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
കാവി അജണ്ടകൾ കേരള മണ്ണിൽ നടപ്പാവില്ല. രാജ്ഭവനെയും സർവകലാശാലകളെയും ആർ.എസ്.എസ് ശാഖകളാക്കാമെന്നത് ആർലേക്കറുടെ വ്യാമോഹം മാത്രമാണ്. ആരിഫ് മുഹമ്മദ് ഖാനെ വെച്ച് കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ച അജണ്ടകൾ ആർലേക്കറെ വെച്ച് കൂടുതൽ ശക്തമായി നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി.
പ്രതിഷേധ സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ അധ്യക്ഷത വഹിച്ചു. ഷാഹിൻ തൻസീർ, ലമീഹ് ഷാക്കിർ, നഈമ, അദ്നാൻ എന്നിവർ സംസാരിച്ചു. ആഷിഖ് നിസാർ, ആയിഷ സുധീർ, ഫാത്തിമ, സൽവ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

