ബാലഭാസ്കറിെൻറ മരണം: രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടികയായി
text_fieldsതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ അപകടമരണവുമായി ബന്ധപ്പെട്ട് ര ഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. അപകട സ്ഥലത്ത് രക്ഷാപ് രവര്‍ത്തനം നടത്തിയ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ അജി, വഴിയാത്രക്കാരായിരുന്ന നന്ദു, പ ്രണവ് എന്നിവരുടെയും കൊല്ലത്ത് ജ്യൂസ് കടയില്‍ ബാലഭാസ്കറെ കണ്ടവരുടെയും രഹസ്യമൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിെൻറ തീരുമാനം. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നൽകും.
ബാലഭാസ്കറാണ് കാറോടിച്ചതെന്നും അതല്ല അദ്ദേഹം വാഹനത്തിെൻറ പിൻസീറ്റിലായിരുന്നെന്നുമുള്ള വ്യത്യസ്തമായ മൊഴികളാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചത്. അക്കാര്യത്തിൽ വ്യക്തത വരുത്താൻ ൈക്രംബ്രാഞ്ചിന് ഇതുവരെ സാധിച്ചിട്ടില്ല. അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന് വ്യക്തമാകുന്നതിന് ഇനിയും ഫോറൻസിക് പരിശോധന ഫലങ്ങള്‍ ലഭിക്കാനുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. പരിശോധന ഫലങ്ങള്‍ ലഭിച്ചശേഷം, വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജുനെ നുണപരിശോധന നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
ഫോറൻസിക് ഫലം ലഭിച്ചാൽ വാഹനമോടിച്ചിരുന്നത് ആരെന്ന കാര്യത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയാണുള്ളത്. അർജുനാണ് വാഹനമോടിച്ചിരുന്നതെന്ന് ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ചിലരും മൊഴി നൽകിയിരുന്നു. എന്നാൽ, ബാലുവായിരുന്നു വാഹനമോടിച്ചതെന്ന നിലയിലേക്ക് അർജുൻ മൊഴി മാറ്റുകയും ചെയ്തിരുന്നു. ഇതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. സംഭവത്തിന് ഇപ്പോൾ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന നിലയിലുള്ള പ്രചാരണം ശക്തമായതോടെ അന്വേഷണത്തിന് പുതിയമാനം കൈവന്നിരിക്കുകയാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേർ ബാലഭാസ്കറിെൻറ സുഹൃത്തുക്കളായിരുന്നു.
പിടിയിലായവരിൽനിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയെങ്കിലും ബാലഭാസ്കറിന് ഇതുമായി ബന്ധമില്ലെന്ന വിവരമാണ് ലഭിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
