ചെറുവയൽ രാമന് പ്രഥമ ഭക്ഷ്യഭദ്രത പുരസ്കാരം
text_fieldsചെറുവയൽ രാമൻ
കോഴിക്കോട്: വയനാടിന്റെ ജൈവ പൈതൃകമായ പരമ്പരാഗത നെൽവിത്തുകളും അറിവും സംരക്ഷിച്ചുപോരുന്ന ചെറുവയൽ രാമന് സംസ്ഥാന ഭക്ഷ്യ കമീഷന്റെ പ്രഥമ ഭക്ഷ്യ ഭദ്രത പുരസ്കാരം. മാർച്ച് 18ന് രാവിലെ 11ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ മന്ത്രി അഡ്വ. ജി.ആർ. അനിൽ അവാർഡ് സമർപ്പിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ കമീഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
11,111 രൂപയും പ്രശസ്തിപത്രവും തടിയിലും ലോഹത്തിലുമായി നിർമിച്ച പറയുമാണ് പുരസ്കാരം. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയാകും. ബീന ഫിലിപ്പ്, ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി തുടങ്ങിയവർ പങ്കെടുക്കും. പത്താം വയസ്സു മുതൽ കൃഷി ചെയ്തുവരുന്ന ചെറുവയൽ രാമൻ 58 ഇനം നെൽവിത്തുകൾ കൃഷി ചെയ്ത് സംരക്ഷിച്ചുപോരുന്നു. അടുത്തിടെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

