2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഐ.പി.എസ് ഓഫീസർ; ആർത്തവ അവധി പരാമർശത്തിൽ ആർ. ശ്രീലേഖയെ വിമർശിച്ച് ഭാഗ്യലക്ഷ്മി
text_fieldsതിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മൂന്നു ദിവസം വരെ ആർത്തവ അവധി നൽകാമെന്ന സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ നിരവധി നേതാക്കൾ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. മുൻ ഡി.ജി.പിയും ജി.ജെ.പി നേതാവുമായ ആർ. ശ്രീലേഖ ആർത്താവവധിയുമായി നടത്തിയ പ്രതികരണത്തിനു പിന്നാലെ വിവാദത്തിലായിരിക്കുകയാണ്. ഇപ്പോൾ അഭിനേത്രിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആർ. ശ്രീലേഖയെ വിമർശിച്ച് വന്നിരിക്കുകയാണ്.
2026 ആയിട്ടും നേരം വെളുക്കാത്ത ഒരു ഐ.പി.എസ് ഓഫീസർ എന്നാണ് ആർ. ശ്രീലേഖയെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞത്. ഭാഗ്യലക്ഷ്മിയെ കൂടാതെ നിരവധി പേരാണ് ആർ. ശ്രീലേഖയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിക്കുന്നത്. ആർത്തവ അവധി പ്രഖ്യാപിക്കുന്നത് നാണക്കേടാണെന്നാണ് ആർ. ശ്രീലേഖ പറഞ്ഞത്. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും മാസാമാസം ക്ലാസിൽ പോകാതിരുന്നാൽ നാട്ടുകാർ അറിയുമെന്നും ഇത് നാണക്കേടാണെന്നുമാണ് ശ്രീലേഖ തന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

