ബി.എച്ച് രജിസ്ട്രേഷന്: സംസ്ഥാനത്തിന് നികുതി കുറയും
text_fieldsതിരുവനന്തപുരം: രാജ്യത്ത് എവിടെയും ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്േട്രഷൻ സംവിധാനമായ ബി.എച്ച് സീരീസ് സംസ്ഥാനത്തിന് കിട്ടിയിരുന്ന നികുതി കുറക്കും. വാഹനവിലയുടെ എട്ടു മുതല്‍ 12 ശതമാനം വരെയാണ് പുതിയ സംവിധാനത്തില്‍ നികുതി ഈടാക്കുന്നത്. സംസ്ഥാനത്ത് നിലവിൽ 21 ശതമാനം വരെയാണ് നികുതി. അഞ്ചുലക്ഷംവരെ വിലയുള്ള വാഹനങ്ങൾക്ക് വിലയുടെ ഒമ്പത് ശതമാനവും പത്തുലക്ഷംവരെ 11 ശതമാനവും പതിനഞ്ചുലക്ഷംവരെ 13 ശതമാനവും ഇരുപതു ലക്ഷംവരെ 16 ശതമാനവും അതിനുമുകളില്‍ 21 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനത്തെ നികുതി നിരക്ക്.
പതിനഞ്ചുവർഷത്തേക്ക് ഒറ്റത്തവണയായി നികുതി അടക്കുകയും വേണം. ബി.എച്ച് സംവിധാനത്തിൽ ഇത് പരമാവധി 12 ശതമാനത്തിൽ പരിമിതമാകുന്നതോടെയാണ് സംസ്ഥാനത്തിന് നികുതി നഷ്ടമുണ്ടാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന നിലയിൽ വിശേഷിച്ചും. ബി.എച്ച് രജിസ്ട്രേഷൻ നടപ്പാക്കുന്നതോടെ വാഹന ഉടമകൾക്ക് രണ്ടുവര്‍ഷ തവണകളായി നികുതി അടക്കാം. ജി.എസ്.ടി ചുമത്താതെയുള്ള വാഹനവിലയാണ് നികുതിക്ക് അടിസ്ഥാനമാക്കുന്നത്. വാഹനം വാങ്ങുന്നവർക്ക് ഇത് ഏറെ നേട്ടമാണ്. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. വിവിധ സംസ്ഥാനങ്ങളിലെ നികുതിഘടനയിലെ വ്യത്യാസം കാരണം ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ കൂടിയാണ് കേന്ദ്രം പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

