Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബേപ്പൂർ മത്സ്യബന്ധന...

ബേപ്പൂർ മത്സ്യബന്ധന തുറമുഖം അടച്ചു, 30 പേ​ർ നി​രീ​ക്ഷ​ണത്തിൽ

text_fields
bookmark_border
beypore-harbour.jpg
cancel

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രിലെ ബോ​ട്ട് തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതോടെ മത്സ്യബന്ധന തുറമുഖം അടച്ചിട്ടു. രോ​ഗവ്യാ​പ​ന സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാണ് തു​റ​മു​ഖം അ​ട​ച്ചി​ടാ​ൻ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കിയത്. തൊ​ഴി​ലാ​ളി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 30 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.  

അ​തീ​വ ജാ​ഗ്ര​ത​യിലാണ് കോ​ഴി​ക്കോ​ട് ജി​ല്ല​. കോഴിക്കോട് ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാ​ഗത്തിലെ ഹൗസ് സർജനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

ചാ​ല​പ്പു​റ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ടു പേ​ര​ട​ക്കം 10 പേ​ർ​ക്കാണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - beypore harbour closed-kerala news
Next Story