കുട്ടികളോട് ഇടപെടുേമ്പാൾ സൂക്ഷിക്കുക! വൈദികർക്ക് സഭയുടെ മാർഗരേഖ
text_fieldsകോട്ടയം: വൈദികർ പ്രതികളാകുന്ന പീഡനക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികളുമായി ഇടപഴകുന്ന വൈദികർക്ക് മാർഗരേഖയുമായി കേത്താലിക്ക സഭ. സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുെട ചുമതല വഹിക്കുന്ന വൈദികർക്കും കന്യാസ്ത്രീകൾക്കുമായാണ് കേരള കാത്തലിക് ബിഷപ് കോൺഫറൻസിെൻറ (കെ.സി.ബി.സി) പ്രത്യേക നിർദേശങ്ങൾ.
വൈദികർക്കെതിരെ തുടർച്ചയായി കേസുകൾ ഉണ്ടാകുന്നത് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. സമൂഹ മാധ്യമത്തിലടക്കം ഇത് വലിയ ചർച്ചയാണ്. ഇൗ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഇതിെൻറ പ്രത്യാഘാതം വലുതാണെന്ന് കെ.സി.ബി.സി വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുെട ചുമതല വഹിക്കുന്നവർ ഒറ്റക്ക് കുട്ടികളുമായി ഒാഫിസ് മുറികളിലടക്കം അധികസമയം ചെലവഴിക്കരുത്, അതിരുവിട്ട് സൗഹൃദം പാടില്ല, പെൺകുട്ടികളുമായി സംസാരിക്കുേമ്പാൾ ജാഗ്രത പുലർത്തണം, കുട്ടികൾക്കൊപ്പം ഒരേമുറിയിൽ താമസിക്കരുത് തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെടുത്തിയതാവും മാർഗരേഖ. ഇതുമായി ബന്ധപ്പെട്ട നടപടികൾ നടന്നുവരുകയാണെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറിയും വക്താവുമായ ഫാ. വർഗീസ് വള്ളിക്കാട്ട് ‘മാധ്യമ’േത്താട് പറഞ്ഞു.
നിലവിൽ നിരവധി നിർദേശം ൈവദികർക്ക് നൽകിയിട്ടുണ്ടെന്നും കെ.സി.ബി.സി വ്യക്തമാക്കുന്നു. കുട്ടികളുമായി ഇടപഴകുേമ്പാൾ സ്വയം നിയന്ത്രണരേഖ നിശ്ചയിക്കണമെന്നും ജാഗ്രത പുലർത്തണമെന്നുമാണ് സഭ നിലപാട്. എന്നാൽ, ഒറ്റപ്പെട്ട ചിലരെങ്കിലും നിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടു. ഇൗ സാഹചര്യത്തിലാണ് പ്രത്യേക നിർദേശങ്ങൾ.
രണ്ടുവർഷത്തിനിടെ കുട്ടികൾക്കെതിരെയുള്ള ൈലംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ഏഴോളം പ്രധാന കേസിലാണ് വൈദികർ പ്രതികളായത്. മുൻകാലങ്ങളിൽനിന്ന് വലിയ വർധനയാണിത്. മാസങ്ങൾക്ക് മുമ്പ് 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എറണാകുളം പുത്തൻവേലിക്കരിയിലെ പള്ളി വികാരിക്ക് ഇരട്ടജീവപര്യന്തം ലഭിച്ചിരുന്നു. 2016 ഒക്ടോബറിൽ കണ്ണൂരിലെ സെമിനാരി റെക്ടറും അറസ്റ്റിലായിരുന്നു.
അടുത്തിടെ െകാട്ടിയൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വൈദികൻ അറസ്റ്റിലായത് ഏറെ ചർച്ചയായിരുന്നു. ഇത് സഭക്കെതിരെ വലിയ വിമർശനത്തിന് ഇടയാക്കി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചതിന് െവള്ളിയാഴ്ച വൈദികനെതിരെ വയനാട് മീനങ്ങാടി പൊലീസ് കേസെടുത്തതാണ് ഏറ്റവുമൊടുവിലെ സംഭവം. വയനാട് മീനങ്ങാടി ബാലഭവനിലായിരുന്നു കേസിനാസ്പദ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
