Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ദ്യ​ദിനം ബെ​വ്​ ക്യൂ...

ആ​ദ്യ​ദിനം ബെ​വ്​ ക്യൂ ​ടോ​ക്ക​ൺ എടുത്തത്​2.25 ല​ക്ഷം പേ​ർ 

text_fields
bookmark_border
ആ​ദ്യ​ദിനം ബെ​വ്​ ക്യൂ ​ടോ​ക്ക​ൺ എടുത്തത്​2.25 ല​ക്ഷം പേ​ർ 
cancel

തി​രു​വ​ന​ന്ത​പു​രം: ​െബ​വ് ക്യൂ ​ആ​പ്പി​ലൂ​ടെ ആ​ദ്യ​ദി​വ​സം ടോ​ക്ക​ൺ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്​ ​2.25 ല​ക്ഷം പേ​രെ​ന്ന്​ ​മു​ഖ്യ​മ​ന്ത്രി. ആ​ദ്യ​ദി​വ​സ​മു​ണ്ടാ​യ സാ​ങ്കേ​തി​ക​ത​ട​സ്സ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് വെ​ര്‍ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​മെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. 

കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ച്ചാ​ണ് വി​ദേ​ശ മ​ദ്യ​വി​ല്‍പ​ന പു​ന​രാ​രം​ഭി​ച്ച​ത്. 

ബെ​വ്കോ​യു​ടെ ആ​പ് നി​ല​വി​ല്‍ വ​രു​ന്ന​തി​നു മു​മ്പു​ത​ന്നെ വ്യാ​ജ ആ​പ് പ്ലേ​സ്​​റ്റോ​റി​ല്‍ ല​ഭ്യ​മാ​യ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഹൈ​ടെ​ക് ക്രൈം ​എ​ന്‍ക്വ​യ​റി സെ​ല്ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. 

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ല്‍ കു​റ്റ​ക്കാ​രെ​ന്ന് കാ​ണു​ന്ന​വ​ര്‍ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbevq app
News Summary - bevq app token -kerala news
Next Story