ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടി; ഓൺലൈൻ വിൽപ്പന പരിഗണിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകൾ ഇന്നുമുതൽ തുറക്കില്ല. ഓൺലൈൻ വിൽപ്പന പരിഗണിക്കാനാണ് മന്ത്രിസഭ തീരുമാനം. മാനേജർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. ഏപ്രിൽ 14 വരെയാണ് മദ്യവിൽപ്പനശാലകൾ അടച്ചിടുക.
കോവിഡ് ബാധ സംസ്ഥാനത്ത് നൂറു കടന്നതോടെയാണ് ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടാനുള്ള തീരുമാനം എടുത്തത്. എന്നുവരെ അടച്ചിടണമെന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കും. ബിവറേജസ് അടക്കാതിരുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിെൻറ ഭാഗമായി ബാറുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ പതിവായി കേസുകളിൽപെടുന്ന അനധികൃത മദ്യക്കച്ചവടക്കാർക്കും വാറ്റുകാർക്കും മേൽ രഹസ്യനിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ മദ്യവിൽപന, ചാരായം വാറ്റ് എന്നീ കേസുകളിലെ സ്ഥിരം കുറ്റവാളികൾ അവസരം മുതലെടുക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് എക്സൈസ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
