Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യഷാപ്പ്​: 4000 കോടിയോളം രൂപയുടെ വരുമാന നഷ്​ടം -ധനവകുപ്പ്​

text_fields
bookmark_border
മദ്യഷാപ്പ്​: 4000 കോടിയോളം രൂപയുടെ വരുമാന നഷ്​ടം -ധനവകുപ്പ്​
cancel

തിരുവനന്തപുരം: സുപ്രീംകോടതിവിധിയെത്തുടർന്ന് ബാറുകളും മദ്യശാലകളും പൂട്ടിയതോടെ  ഇക്കൊല്ലം നികുതി വരുമാനത്തിൽ 4000 കോടിയോളം രൂപയുടെ കുറവുണ്ടാവുമെന്ന് ധനവകുപ്പി​െൻറ വിലയിരുത്തൽ. ഇത് വാർഷിക പദ്ധതിയെയും ബാധിക്കും. 8000 കോടിയാണ് ഇൗ ഇനത്തിൽ പ്രതീക്ഷിച്ചിരുന്നത്. വരുമാനം കുറയാതെ ഇൗ സ്ഥിതി എങ്ങനെ മറികടക്കാമെന്ന ആലോചന വരും ദിവസങ്ങളിൽ  നടക്കും. മദ്യ വിഷയം ടൂറിസം മേഖലയിലെ വരുമാനം കുറയ്ക്കുമെന്ന വാദവും ഉയർന്നിട്ടുണ്ട്. മദ്യമേഖലയിൽ 20,000ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് മദ്യശാലകൾ തുറക്കണമെന്ന് വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത സാമ്പത്തിക വർഷത്തി​െൻറ തുടക്കത്തിലാണ് സർക്കാറിന് പുതിയ സാഹചര്യം നേരിടേണ്ടിവന്നത്. അതേസമയം ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന പരിമിതമായ കടകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ തിക്കും തിരക്കുമാണ്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bevco
Next Story