ബെവ്കോ വെയർ ഹൗസുകളോട് പ്രവർത്തനം ആരംഭിക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: മദ്യവിതരണം പുനഃസ്ഥാപിച്ച് വരുമാനമുണ്ടാക്കാമെന്ന് പ്രതീക്ഷിച്ച സർക്കാറിന് തിരിച്ചടിയായി ഒാൺലൈൻ ആപ്. മദ്യവിതരണത്തിനുള്ള മൊബൈൽ ആപ് ‘ബെവ് ക്യൂ’ പ്ലേസ്റ്റോറിൽ അപ്ലോഡ് ചെയ്യാത്തതും ഗൂഗിളിെൻറ അനുമതി ലഭിക്കാത്തതുമാണ് തിരിച്ചടിയായത്. തിങ്കളാഴ്ചയോടെ മദ്യവിതരണം ആരംഭിക്കാനാകുമെന്ന് അധികൃതർ അവകാശപ്പെടുേമ്പാഴും ഉറപ്പില്ല.
ആപ്പിെൻറ കാര്യത്തിൽ ആശങ്ക നിലനിൽക്കുേമ്പാഴും ബാറുകൾ, ബിവറേജസ് ഒൗട്ട്ലെറ്റുകൾ ഉൾപ്പെടെയുള്ളവക്ക് മദ്യം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈെക്കാള്ളാനാണ് വെയർഹൗസുകൾക്ക് നൽകിയ നിർദേശം. മൊബൈൽ ആപ് വഴി മദ്യം വിതരണം ചെയ്യുന്നതിന് മുന്നോടിയായാണ് ഇൗ നിർദേശം.
റീട്ടെയിൽ ഷോപ്പുകളിൽനിന്ന് ഇൻഡൻറ് ശേഖരിക്കാനും മദ്യക്കുപ്പികളിൽ ലേബലുകൾ ഒട്ടിക്കാനും നിർദേശിച്ചിട്ടുണ്ട്. പൊലീസിെൻറ സാന്നിധ്യത്തിൽ ലോഡുകളിറക്കാനും കുടുംബശ്രീ പ്രവർത്തകരെ വെയർഹൗസിലെ പ്രവർത്തനങ്ങൾക്കായി നിയോഗിക്കാനും നിർദേശമുണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാക്കി മദ്യവിൽപന ശാലകളുടെ പ്രവർത്തനസമയം പുനഃക്രമീകരിച്ചിട്ടുണ്ട്.
മദ്യവിതരണം ഏത് നിമിഷവും ശരിയാകും –മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണം ഏത് നിമിഷം വേണമെങ്കിലും ശരിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മദ്യവിതരണത്തിനുള്ള ഒാൺലൈൻ ആപ് തയാറായിട്ടുണ്ട്. ആപ് തയാറാക്കിയ കമ്പനിയുടെ യോഗ്യത സംബന്ധിച്ച് പരാതി കിട്ടിയിട്ടില്ല. തീവണ്ടിയാത്രക്കാർക്ക് ഏർപ്പെടുത്തിയ ക്വാറൻറീൻ സമ്പ്രദായം എല്ലാവരുടെയും കാര്യത്തിൽ പരിഗണിക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താൻ നിലവിലെ സാഹചര്യത്തിൽ അനുമതി നൽകാനാവില്ല. ടെലിവിഷൻ പരമ്പരകളുടെ ഷൂട്ടിങ് ഉൾപ്പെടെ പുനരാരംഭിക്കാനും അനുവദിക്കില്ല-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
