Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപരുടെ ജീവന്​...

മദ്യപരുടെ ജീവന്​ വിലയില്ലേ...?

text_fields
bookmark_border
മദ്യപരുടെ ജീവന്​ വിലയില്ലേ...?
cancel

യൂറോപ്യന്മാർക്ക്​ ആരോഗ്യരംഗത്ത്​ വലിയ ശ്രദ്ധയാണെന്നാണ്​ വിശ്വാസം. എന്നാൽ, കൊറോണ വന്നതോടെ പണിപാളി. ഇറ്റലിയിലും മറ്റും മരിച്ചുവീഴുന്നവരെകണ്ട്​ ലോകം ഞെട്ടി നിൽക്കുകയാണ്​. കോവിഡ്​-19 ആളെക്കൊല്ലിയാണെന്നല്ലാതെ ഇതി​​​െൻറ മറ്റ്​ സവിശേഷതകൾ ശാസ്​ത്രലോകം മനസിലാക്കിവരുന്നതേയുള്ളൂ. ഈ സാഹചര്യത്തിൽ കഴിയുന്നത്ര മുൻകരുതൽ എടുക്കുക മാത്രമാണ്​ പോംവഴി. രോഗം തുടങ്ങിയ ചൈനയിലെയും രോഗം പടർന്ന മറ്റു രാജ്യങ്ങളിലെയും സ്​ഥിതി പരിശോധിക്കു​േമ്പാൾ ഒരു കാര്യം വളരെ വ്യക്തമാണ്​. പ്രതിരോധശേഷി കുറഞ്ഞവരെയാണ്​ ഈ വൈറസ്​ കൊന്നുതള്ളുന്നത്​. പൂർണ ആരോഗ്യവാന്മാർ എങ്ങനെയെങ്കിലുമൊക്കെ രക്ഷ​െപടുന്നുണ്ട്​.

കേരളത്തിലെ ആരോഗ്യ വകുപ്പും അതിലെ ജീവനക്കാരും ജനങ്ങളുടെ രക്ഷക്ക്​ കൈമെയ്​ മറന്ന്​ പൊരുതു​േമ്പാൾ ഒട്ടും കാര്യഗൗരവമില്ലാതെയാണ്​ എക്​സൈസ്​ വകുപ്പ്​ പെരുമാറുന്നത്. ഇതി​​​െൻറ ഏറ്റവും വലിയ ഉദാഹരണമാണ്​ ബീവറേജസ്​ കോർപറേഷൻ ഔട്​ലെറ്റുകൾ അടക്കില്ലെന്ന തീരുമാനം. ഇൗ തീരുമാനത്തിനെതിരെ ഡോക്​ടർമാരുടെ സംഘടന തന്നെ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. സമാനമായ ഹരജി ഹൈക്കോടതിയിലും എത്തിയിട്ടുണ്ട്​.
ഒരു വശത്ത്​ വൈറസ്​ പടരുന്നത്​ തടയാൻ നാടൊരുമിക്കു​േമ്പാൾ മറുവശത്ത്​ രോഗം പടരാനുള്ള വഴികൾ തുറന്നുകിടക്കുന്നു എന്നതാണ്​ പ്രശ്​നം.

മറ്റ്​ സ്​ഥാപനങ്ങൾ അടക്കാതിരിക്കുന്നതുപോലെയല്ല ബിവറേജസും ബാറും അടക്കാതിരിക്കു​േമ്പാൾ സംഭവിക്കുന്നത്​. മദ്യത്തിന്​ അടിമകളായവർ ഇവിടെ എന്തായാലും എത്തും. മദ്യത്തിന്​ അടിമകൾ എന്നാൽ, ആരോഗ്യം നശിച്ചവർ എന്നതാണ്​ അർഥമെന്ന്​ ഡോക്​ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്​. പ്രതിരോധശേഷി കുറഞ്ഞ മദ്യപാനികളെ വൈറസ്​ വേഗത്തിൽ ബാധിച്ചേക്കാം എന്നതിനാൽ മുൻകരുതൽ ഏറ്റവും അത്യാവശ്യമാണ്​.

ലോകക്രമത്തില്‍ രോഗം, അംഗവൈകല്യം, മരണം എന്നിവക്ക് ഏറ്റവുമധികം കാരണമാകുന്ന അഞ്ചുഘടകങ്ങളില്‍ ഒന്ന് മദ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിവിധ റിപ്പോർട്ടുകൾ പറയുന്നു. (WHO: Global status Report on Alcohol and Health, global_strategy_reduce_harmful_use_alcohol). മദ്യം ഉപയോഗിക്കുന്ന വ്യക്തി യഥാർഥത്തിൽ ഇഞ്ചിഞ്ചായി മരിക്കുകയാണ് ചെയ്യുന്നത്. അയാളുടെ ശരീരഭാഗങ്ങള്‍ ഒന്നൊന്നായി മദ്യം കവര്‍ന്നെടുക്കുന്നു. മദ്യപാനം കാരണമായുണ്ടാകുന്ന ഇരുനൂറോളം രോഗങ്ങളുടെ വിവരണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. കരളിനെ ബാധിക്കുന്ന സിറോസിസ് (Liver Cirrhosis) ഏറ്റവും മാരകമായ ഒന്നാണ്. കരളിലെ കലകള്‍ വടുക്കള്‍ കെട്ടിയും മുഴകള്‍ വന്നും നശിച്ചുപോകുന്ന അവസ്ഥയാണ് സിറോസിസ്. കരള്‍ തകര്‍ക്കുന്നതുപോലെത്തന്നെ, ആഗ്​നേയഗ്രന്ഥി (pancreas)യെയും മദ്യം തകര്‍ക്കുന്നു.

ആഗ്​നേയഗ്രന്ഥിവീക്കം (Pancreatitis) ആണ് ഇതി​​​െൻറ പരിണിതി. വായ, അന്നനാള ഭാഗങ്ങള്‍, ശബ്​ദനാളം, ആമാശയം, കുടല്‍, കരള്‍, മലാശയം തുടങ്ങി ഏതെല്ലാം ശരീരഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്നുണ്ടോ, അവിടെയെല്ലാം മദ്യം നാശം വിതക്കുന്നുണ്ട്​. മദ്യം കിട്ടാ​െത ജീവിക്കാനാവാത്തവർ ബഹുഭൂരിപക്ഷവും ഈ പ്രശ്​നങ്ങൾ നേരിടുന്നവരാണ്​. ഇവരിൽ കൊറോണ വൈറസ്​ ബാധിച്ചാൽ എന്താകും സ്​ഥിതി എന്ന്​ ഊഹിക്കാവുന്നതാണ്​.
മദ്യത്തിൽനിന്ന്​ കിട്ടുന്ന വരുമാനത്തെക്കാൾ പണം മദ്യമുണ്ടാക്കുന്ന അപകടങ്ങൾ, രോഗികളുടെ ചികിത്സ, കുറ്റകൃത്യങ്ങൾ എന്നിവക്കായി സർക്കാരിന്​ മുടക്കേണ്ടിവരുന്നുണ്ട്​. മദ്യവരുമാനത്തിലൂടെ സര്‍ക്കാറിനുണ്ടായ വരുമാനം 21,600 കോടി രൂപയും ഇതുവഴിയുണ്ടായ നഷ്​ടം 24,400 കോടി രൂപയുമാണെന്ന്​ 2008ല്‍ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാമദാസ് പാര്‍ലിമ​​െൻറിനെ അറിയിച്ചത് ഓർക്കാം.

അ​േമരിക്ക മുതൽ മാഹി വരെ...കണ്ടുപഠിക്കാതെ കേരളം

അമേരിക്കയിൽ രോഗം പടരുന്നതി​​​െൻറ സൂചനകൾ ലഭിച്ചപ്പോഴേ ബാറുകളും തിയറ്ററുകളും അടച്ചിരുന്നു. ഇറ്റലിയും ഫ്രാൻസും സ്​പെയിനും അടക്കം യൂറോപ്പിൽ കോവിഡ്​19 ഭീതി പടർന്ന രാജ്യങ്ങളും അതുതന്നെ ചെയ്​തു. നമ്മുടെ തൊട്ടയൽ സംസ്​ഥാനമായ തമിഴ്​നാട്​ അടക്കം ഗസൂചനകൾ ഉയർന്നപ്പോൾ തന്നെ മദ്യശാലകൾ അടച്ചുപൂട്ടുകയാണെന്നറിയിച്ചു. കേരളത്തി​​​െൻറ ഉള്ളിലാണെങ്കിലും പോണ്ടി​േച്ചരിയു​െട ഭാഗമായ മാഹിയും തങ്ങളുടെ വരുമാനത്തി​​​െൻറ ‘മുഖമുദ്ര’യായ മദ്യഷാപ്പുകൾ അടച്ചിടുകയാണെന്ന്​ പ്രഖ്യാപിച്ചു. വ്യാഴാഴ്​ച ആദ്യ കേസ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടപ്പോഴേ, അസമും ബാറുകൾ അടച്ചുപൂട്ടാൻ കൽപിച്ചു. എന്നാൽ, രോഗഭീതി ഉയർന്ന ഘട്ടത്തിൽതന്നെ സ്​കൂളുകളും തിയറ്ററുകളും ​അടച്ച്​ പഴുതടച്ച ജാഗ്രത പാലിക്കുന്നുവെന്ന്​ അവകാശപ്പെടുന്ന കേരളം, ഭീതിദമായി കാര്യങ്ങൾ മുന്നോട്ടുപോകു​േമ്പാഴും ബാറുകളും ബീവറേജ്​ ഔട്​ലെറ്റുകളും അടച്ചുപൂട്ടി​ല്ലെന്ന വാശിയിൽതന്നെയാണ്​.

‘‘കൊറോണ അമ്പലത്തിൽ പോകും, മസ്ജിദിൽ പോകും, ചർച്ചിൽ പോകും.. സ്​കൂളിൽ പോകും, കല്യാണത്തിന് പോകും, ഉത്സവത്തിന് പോകും, പക്ഷേ ബീവറേജിൽ പോകില്ല - കാരണം ...കൊറോണ മദ്യപിക്കില്ല..’’ എന്ന ​തരത്തിൽ ട്രോളുകൾവന്നു നിറയു​േമ്പാഴും മദ്യപരുടെ ആരോഗ്യം ക്ഷയിച്ചുകിട്ടുന്ന നാലുകാശിൽ തന്നെയാണിപ്പോഴും സർക്കാരി​​​െൻറ കണ്ണ്​.

Show Full Article
TAGS:covid 19 corona virus kerala news malayalam news 
News Summary - Bevco in the time of covid 19-Kerala news
Next Story