ബെവ്ക്യൂ ആപ്: ബെവ്കോ വിൽപന പകുതി കുറഞ്ഞെന്ന് മന്ത്രിയും
text_fieldsതിരുവനന്തപുരം: ബിവറേജസ് കോര്പറേഷെൻറ വരുമാനത്തില് വന് ഇടിവ്. ബെവ്ക്യൂ ആപ് വഴിയുള്ള ടോക്കണുകള് കൂടുതലും ബാറുകള്ക്കായിരുന്നെന്നും മുന്വർഷത്തെ അപേക്ഷിച്ച് ബെവ്കോയുടെ വില്പന പകുതിയോളം ഇടിഞ്ഞെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയെ രേഖാമൂലം അറിയിച്ചു.കോവിഡ് കാലത്ത് തിരക്ക് കുറക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ മേയ് 28നാണ് െബവ്ക്യൂ ആപ് നിലവില് വന്നത്.
ബിവറേജസ്, കണ്സ്യൂമര്ഫെഡ് ഔട്ട്ലെറ്റുകള്ക്ക് പുറമേ ബാറുകളിലും ബിയര് ആൻഡ് വൈന് പാര്ലറുകളിലും മദ്യം പാഴ്സലായി നല്കുന്നതിന് ആപ് വഴി ബുക്കിങ്ങും നിര്ബന്ധമാക്കിയിരുന്നു.
ആപ്പിലെ ബുക്കിങ്ങില് കൂടുതലും ബാറുകളിലേക്കാണെന്ന് ആക്ഷേപമുയർന്നു. ഇത് ശരിയാണെന്ന് എക്സൈസ് മന്ത്രി നിയമസഭയില് സമര്പ്പിച്ച രേഖകളില് വ്യക്തമാക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

