Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്തെ...

സംസ്ഥാനത്തെ മദ്യശാലകളും നാളെ തുറക്കും

text_fields
bookmark_border
bevo-outlet
cancel

തിരുവനന്തപുരം: ഞായറാഴ്​ചയിലെ സമ്പൂർണ്ണ ലോക്​ഡൗണിൽ മദ്യാശാലകൾക്കും ഇളവനുവദിച്ച്​ സർക്കാർ. ജൂൺ 21ന്​ സംസ്ഥാനത്ത്​ ബെവ്​കോ, കൺസ്യൂമർഫെഡ്​ ഔട്ട്​ലെറ്റുകളും കള്ളു ഷാപ്പുകളും തുറക്കും. ബാറുകൾക്കും ബിയർ ആൻഡ്​ വൈൻ പാർലറുകൾക്കും പ്രവർത്തനാനുമതിയുണ്ടാവും.

സംസ്ഥാനത്ത്​ 576 ബാർ ഹോട്ടലുകളും 291 ബിയർ ഷോപ്പുകളും 265 ബെവ്​കോ ഷോപ്പുകളും 36 കൺസ്യൂമർഫെഡ്​ ഔട്ട്​ലെറ്റുകളും വഴി നാളെ മദ്യവിതരണം നടത്തും.

നേരത്തെ കോവിഡ്​ ലോക്​ഡൗണിൽ ഇളവ്​ അനുവദിച്ചുവെങ്കിലും ഞായറാഴ്​ച സമ്പൂർണ്ണ ലോക്​ഡൗൺ ഏർപ്പെടുത്തിയിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും ഹോട്ടലുകൾക്കും മാത്രമാണ്​ ഞായറാഴ്​ച പ്രവർത്തനാനുമതിയുണ്ടായിരുന്നത്​. എന്നാൽ, പ്രവേശന പരീക്ഷകൾ നടക്കുന്നത്​ മുൻനിർത്തി ഈ ഞായറാഴ്​ച സമ്പൂർണ്ണ ലോക്​ഡൗൺ വേണ്ടെന്ന്​ വെക്കുകയായിരുന്നു. ഇതിനെ തുടർന്നാണ്​ മദ്യശാലകൾക്കും ഇപ്പോൾ ഇളവ്​ അനുവദിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbevcomalayalam newsOutlet
News Summary - Bevco outlet open-Kerala news
Next Story