Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബെവ്​കോ...

ബെവ്​കോ ഒൗട്ട്​ലെറ്റ്​ മാറ്റം: പുതിയ തന്ത്രവുമായി സർക്കാർ

text_fields
bookmark_border
ബെവ്​കോ ഒൗട്ട്​ലെറ്റ്​ മാറ്റം: പുതിയ തന്ത്രവുമായി സർക്കാർ
cancel


തിരുവന്തപുരം: ദേശീയ പാതയോരങ്ങളിൽ നിന്ന് ബിവറേജസ് മദ്യഷോപ്പുകൾ മാറ്റാൻ പുതു തന്ത്രവുമായി സർക്കാർ. ഒൗട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരെ വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാറി​െൻറ നടപടി. 

ഇനി മുതൽ ഒൗട്ട്ലെറ്റുകൾ നിൽക്കുന്ന  പഞ്ചായത്തി​െൻറ അനുമതിയില്ലെങ്കിലും മാറ്റി സ്ഥാപിക്കാൻ സാധിക്കും. താലൂക്കിലെ ഏതെങ്കിലും പഞ്ചായത്തി​െൻറ അനുമതി ലഭിച്ചാൽ മാത്രം മതിയെന്നാണ് സർക്കാറി​െൻറ പുതിയ തീരുമാനം.

അതേ സമയം മദ്യലോബിയെ സഹായിക്കാനാണ് സർക്കാറി​െൻറ നീക്കമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ പറഞ്ഞു. ബാറുകൾക്ക് ഉൾപ്പടെ ഭാവിയിൽ അനുമതി നൽകാനുള്ള സർക്കാർ നീക്കത്തി​െൻറ ഭാഗമാണ് പുതിയ നടപടിയെന്നും സുധീരൻ കുറ്റപ്പെടുത്തി.

Show Full Article
TAGS:bevco outlet 
Next Story