Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരുലക്ഷം കടന്ന് ബോണസ്: ബെവ്കോ ജീവനക്കാർക്ക് ഇത്തവണയും കളറോണം

text_fields
bookmark_border
ഒരുലക്ഷം കടന്ന് ബോണസ്: ബെവ്കോ ജീവനക്കാർക്ക് ഇത്തവണയും കളറോണം
cancel

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഓണം ബോണസ് പ്രഖ്യാപിച്ചു. ഇത്തവണ ഒരുലക്ഷം രൂപക്ക് മുകളിലാണ് ബോണസ്. മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്.

അഡ്വാൻസ് തുക 50,000 നൽകാനും മന്ത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനമായി. എപ്ളോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6250 രൂപയാക്കി. സീപ്പർക്ക് 6,750 രൂപയും നൽകും. ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപ നൽകാനും തീരുമാനിച്ചു.

കഴിഞ്ഞ വർഷം മാർച്ച് 31ന് ബെവ്കോ 124.10 കോടി രൂപ ലാഭത്തിലായിരുന്നു. എന്നാൽ ഗാലനേജ് ഫീ ഏർപ്പെടുത്തിയതോടെ ഈ വർഷം മാർച്ച് 31ന് ബെവ്കോ 281.95 കോടി നഷ്‌ടത്തിലായി. ഗാലനേജ് വിഷയം ഗൗരവമായി പഠിച്ച് ഫിനാൻസ് ഡിപ്പാർട്ടുമെന്റിലേക്ക് അയച്ച് അനുമതി വാങ്ങി കുറച്ചു കൊണ്ടുവരുമെന്നും മന്ത്രി ഉറപ്പു നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bevco onam bonus announced
Next Story