Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമൂഹ്യ അകലം പാലിക്കാൻ കളം വരച്ച്​ ബീവറേജ്​ കോർപറേഷൻ

text_fields
bookmark_border
സാമൂഹ്യ അകലം പാലിക്കാൻ കളം വരച്ച്​ ബീവറേജ്​ കോർപറേഷൻ
cancel

ചിറ്റാർ: കൊറോണ വൈറസ് ഭീഷണിയെ ചെറുക്കാന്‍  ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്തദിവസങ്ങളിൽ തുറക്കുന്ന ബിവറേജ് കോർപ്പറേഷൻെറ ഷോപ്പുകളിൽ ജനങ്ങൾ തിരക്ക് കൂട്ടാതിരിക്കാൻ കളങ്ങൾ വരച്ചു. സാമൂഹിക അകലം പാലിക്കാൻ ഓരോ മീറ്റർ വ്യത്യാസത്തിൽ കളം വരച്ചാണ് ജനങ്ങളെ വരി നിർത്തുന്നത്.

വരി പാലിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ജനങ്ങൾ മടിക്കുന്നതു കൊണ്ടാണ് ഷോപ്പിനു മുമ്പിൽ ബിവറേജ് കോർപ്പറേഷൻ ജീവനക്കാർ കഴിഞ്ഞ ദിവസം കളങ്ങൾ വരച്ചത്.

നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊതുജനങ്ങള്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലീസും ആരോഗ്യവകുപ്പും നിര്‍ദേശിക്കുന്നുണ്ട്. രാജ്യത്ത് കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ കടുപ്പിക്കുന്നത്.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bevco marks for social distancing -kerala news
Next Story